26 April 2024 Friday

ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവലിൽ(IFFK)ഇന്ന് തുടക്കം ചങ്ങരംകുളം സ്വദേശിയായ താമറിന്റെ 1001 നുണകൾ 11,12,14 തിയ്യതികളിൽ പ്രദർശിപ്പിക്കും

ckmnews

ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവലിൽ(IFFK)ഇന്ന് തുടക്കം


ചങ്ങരംകുളം സ്വദേശിയായ താമറിന്റെ 1001 നുണകൾ 11,12,14 തിയ്യതികളിൽ പ്രദർശിപ്പിക്കും


ചങ്ങരംകുളം:ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവലിൽ(IFFK)ഇന്ന് തുടക്കമാവും.ഡിസംബർ 9 മുതൽ 14 വരെ തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചങ്ങരംകുളം സ്വദേശിയായ താമറിന്റെ 1001 നുണകൾ 11,12,14 തിയ്യതികളിൽ ഫെസ്റ്റിവെലിൽ പ്രദർശിപ്പിക്കും.നവാഗത സംവിധായകനും ചങ്ങരംകുളം ചേലക്കടവ് സ്വദേശിയുമായ താമറിന്റെ ആദ്യ സിനിമയാണ് ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവലിൽ(IFFK)പ്രദർശനത്തിന് ഒരുങ്ങുന്നത്.മത്സരത്തിൽ പങ്കെടുത്ത 105 സിനിമകളിൽ നിന്ന് തിരഞ്ഞെടുത്ത മികച്ച 14 സിനിമകൾക്കൊപ്പമൊണ് താമറിന്റെ 1001 നുണകൾ തിരഞ്ഞെടുത്തത്.ആദാമിന്റെ മകൻ,പത്തേമാരി തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത സലീം അഹമ്മദ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.പ്രവാസികളായ പുതുമുഖങ്ങളെ ഉൾപ്പെടുത്തി നിർമിച്ച ചിത്രം പൂർണ്ണമായും ചിത്രീകരിച്ചിരിക്കുന്നത് ദുബായിലാണ്.യുഎഇയിൽ നിരവധി പരസ്യ ചിത്രങ്ങൾ ചെയ്ത് ശ്രദ്ധേയനായ താമർ ദുബായിലെ ബുർജ്ഖലീഫയിൽ എആർ റഹ്മാന്റെ സംഗീതത്തിൽ ദൃശ്യവിസ്മയം തീർത്ത് ശ്രദ്ധ നേടിയിരുന്നു.


1001 നുണകൾ പ്രദർശനം

11 Dec _09.30 am

Kalabhavan Theater

--------------------

12 Dec - 3 pm

Kairali Theater

--------------------

14 Dec - 12 pm

Aries plus