26 April 2024 Friday

കോവിഡ് പ്രതിസന്ധിലും മാറ്റമില്ലാതെ ശിവദാസന്റെ അമ്മക്കൊരു ഓണക്കോടി

ckmnews

കോവിഡ് പ്രതിസന്ധിലും മാറ്റമില്ലാതെ ശിവദാസന്റെ അമ്മക്കൊരു ഓണക്കോടി


ചങ്ങരംകുളം:കോവിഡ് പ്രതിസന്ധിലും മാറ്റമില്ലാതെ ശിവദാസന്റെ അമ്മക്കൊരു ഓണക്കോടി വിതരണം ചെയ്തു.പാവപ്പെട്ടവരെ കണ്ടെത്തി കോവിഡ് കാലത്തും എല്ലാ  മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് ചങ്ങരംകുളത്തെ ചുമട്ടു തൊഴിലാളിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ  ശിവദാസൻ അമ്മക്കൊരു ഓണക്കോടി എന്ന പേരില്‍ കിറ്റ് വിതരണം നടത്തിയത്.കഴിഞ്ഞ ഒൻപതു വർഷമായി ശിവദാസൻ അമ്മക്കൊരു ഓണക്കോടി എന്ന പദ്ധതിയുമായി മുടങ്ങാതെ മുന്നോട്ട് പോകുകയാണ്. നിത്യ വേദനത്തിൽ നിന്നും ലഭിക്കുന്ന തുക കൂട്ടിവെച്ചും മറ്റു സുമനസുകളുടെ സഹായം കൊണ്ടുമാണ് ശിവദാസൻ  ആരോരുമില്ലാത്ത കുടുംബങ്ങളെ സഹായിച്ചു മുന്നോട്ട് പോവുന്നത്.