09 May 2024 Thursday

കൊറോണയും കനത്ത ചൂടും വ്യാപാര പ്രതിസന്ധി രൂക്ഷം വാടക വേണ്ടെന്ന് പറഞ്ഞ് കെട്ടിട ഉടമകളുടെ മാതൃക

ckmnews

ചങ്ങരംകുളം:കൊറോണയും കനത്ത ചൂടും മൂലം പ്രതിസന്ധിയിലായ വ്യാപാരികള്‍ക്ക് ഒരു കൈ സഹായവുമായി കെട്ടിട ഉടമകള്‍ രംഗത്ത്.വ്യാപാരം പാടെ നിലച്ച അവസ്ഥയില്‍ കച്ചവടക്കാര്‍ക്ക് ഉണ്ടാവുന്ന അമിത ബാധ്യതയില്‍ തങ്ങള്‍ക്ക് ചെയ്യാവുന്ന സഹായം എന്ന നിലയിലാണ് ഏപ്രില്‍ മാസത്തെ വാടക ഉപേക്ഷിച്ചാണ് എടപ്പാളിലെ കെട്ടിട ഉടമ മാതൃക കാണിച്ചത്.എടപ്പാൾ സ്വദേശി എം കെ ഹമീദാണ് മാതൃകാ പ്രവർത്തനം നടത്തിയത്. കോറോണ വ്യാപാര വ്യവസായ മേഖലയുടെ നടുവൊടിച്ചെന്നും രാജ്യത്തിന്റെ പുരോഗമനത്തിന് ഒഴിച്ച് നിര്‍ത്താന്‍ കഴിയാത്ത വ്യാപാര വ്യവസായ മേഖലയുടെ തളര്‍ച്ചയില്‍ കൂടെ നിന്ന് സഹായിക്കാന്‍ എല്ലാ കെട്ടിട ഉടമകളും രംഗത്ത് വരണമെന്നുമാണ് ചെറുകിട വ്യാപാരികള്‍ പറയുന്നത്.അടിയന്തിര ഇളവ് പ്രഖ്യാപിക്കുന്നതുമായി  ബന്ധപെട്ടു ചർച്ചകൾ നടക്കുമ്പോഴാണ് വ്യാപാരി സമിതി ഏരിയ പ്രസിഡണ്ട് കൂടിയായ എം കെ ഹമീദിന്റെ മാതൃകാപരമായ പ്രഖ്യാപനം.മൂന്ന് കെട്ടിടങ്ങളില്‍ നിന്നായി ലഭിക്കുന്ന ഒരു ലക്ഷത്തോളം രൂപയാണ് വ്യാപാരികള്‍ക്ക് ഇളവായി നല്‍കിയത്.കഴിഞ്ഞ ദിവസം ചാലിശ്ശേരിയിലെ കെട്ടിട ഉടമയും വാടക ഇളവ് നല്‍കി പ്രഖ്യാപനം നടത്തിയിരുന്നു.മാർച്ച് മാസത്തെ വാടകയാണ് ഇദ്ദേഹം ഒഴുവാക്കിയത്.ഈ മാതൃക പിന്തുടർന്ന് നിരവധി ബിൽഡിംഗ് ഓണർമാർ വാടക ഒഴുവാകും എന്ന് അറിയിച്ചിട്ടുണ്ട്