26 April 2024 Friday

മൊറോക്കോയ്ക്കെതിരായ തോൽവി; ബെൽജിയത്തിൽ കലാപം

ckmnews

ഖത്തർ ലോകകപ്പിൽ മൊറോക്കോയ്ക്കെതിരെ പരാജയപ്പെട്ടതിനു പിന്നാലെ ബെൽജിയത്തിൽ കലാപം. ബെൽജിയം തലസ്ഥാനമായ ബ്രസൽസ് ഉൾപ്പെടെ വിവിധ നഗരങ്ങളിൽ പ്രതിഷേധക്കാർ തെരുവിലിറങ്ങി. ഇവരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. നിരവധി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു.


നിരവധി വാഹനങ്ങൾ അടിച്ചുതകർത്ത പ്രതിഷേധക്കാർ പൊലീസിനു നേരെ കല്ലെറിഞ്ഞു. നിരവധി വാഹനങ്ങളും ഇവർ അഗ്നിക്കിരയാക്കി. വിവിധ നഗരങ്ങളിലെ സബ് വേ, ട്രാം സർവീസുകൾ തടസപ്പെട്ടു.


ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ ബെൽജിയത്തെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മൊറോക്കോ വീഴ്ത്തിയത്. പൊസിഷൻ ഫുട്ബോളിന് ചടുലനീക്കങ്ങളിലൂടെ മറുപടി നൽകിയ മൊറോക്കോയ്ക്കായി അബ്ദെൽ ഹമീദ് സാബിരി, സക്കരിയ അബൂഖ്ലാൽ എന്നിവർ ഗോൾ പട്ടികയിൽ ഇടം നേടി. 1998നു ശേഷം ഇതാദ്യമായാണ് മൊറോക്കോ ഒരു ലോകകപ്പ് മത്സരത്തിൽ വിജയിക്കുന്നത്.