26 April 2024 Friday

പി സി ഡബ്ളിയു എഫ് സ്ത്രീധന വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം നവംബർ 26ന് വളയംകുളത്ത് നടക്കും

ckmnews

ചങ്ങരംകുളം:പി സി ഡബ്ളിയു എഫ് സ്ത്രീധന വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം നവംബർ 26ന് കാലത്ത് 10 മണിക്ക് വളയംകും അസ്സബാഹ് കോളേജ് ക്യാമ്പസിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്ത് സജീവ സാനിധ്യമായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വിദ്യാഭ്യാസ സമിതിയുടെയും സ്ത്രീധന വിരുദ്ധ വിവാഹ സമിതിയുടെയും സംയുക്ത  ആഭിമുഖ്യത്തിൽ ഒരു മാസക്കാലം നീണ്ട് നിൽക്കുന്ന ക്യാമ്പസ് തല ക്യാമ്പയിന്റെ ഉദ്ഘാടനം മലയാളം സർവകലാശാല  വൈസ് ചാൻസലർ ഡോക്ടർ അനിൽ വള്ളത്തോൾ നിർവഹിക്കും.മാധ്യമ പ്രവർത്തകൻ കെവി നദീർ മുഖ്യപ്രഭാഷണം നടത്തും.സ്ത്രീധന വിരുദ്ധ പ്രമേയവുമായി കോളേജ് വിദ്യാർത്ഥികൾക്കായി പ്രസംഗ പ്രബന്ധ രചനാമത്സരങ്ങളും സംഘടിപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു.ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെവി ഷഹീർ,മരു വിദ്യാഭ്യാസ സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും.സംഘാടക സമിതി ഭാരവാഹികളായ അടാട്ട് വാസുദേവൻ,അഷറഫ് നെയ്തല്ലൂർ,ആയിഷ ഹസ്സൻ,എംപി അംബിക കുമാരി ടീച്ചർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു