26 April 2024 Friday

കെ ഗോപാലകൃഷ്ണൻ ചങ്ങരംകുളത്തേയും സഹധർമ്മണിയായ ചന്ദ്രവദനയേയും ആദരിച്ചു

ckmnews



ചങ്ങരംകുളം: കൊച്ചിൻ ദേവസ്വം ബോർഡിലും പാറമേക്കാവ് ദേവസ്വം ബോർഡിലും എഞ്ചിനീയറായിരുന്ന അഖില ഭാരത അയ്യപ്പസേവാസംഘം മലപ്പുറം ജില്ലാ ട്രഷററുമായ കെ ഗോപാലകൃഷ്ണൻ ചങ്ങരംകുളത്തേയും സഹധർമ്മണിയായ ചന്ദ്രവദനയേയും ആദരിച്ചു.ദേവസ്വം കോർട്ടേഴ്സ് എൺപതിൻ്റെ നേതൃത്വത്തിൽ തൃശൂർ പേൾ റിജൻസിയിൽ ഭക്തപ്രിയം കുടുംബ സംഗമത്തിൽ വെച്ചാണ് ആദരിക്കൽ നടന്നത്.ചടങ്ങ് മുൻ മന്ത്രി കെ.പി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.കെ.ഗോപാലകൃഷ്ണൻ 'അദ്ധ്യക്ഷത വഹിച്ചു.ആനന്ദകുമാർ,മുരളീധരൻ, വേണു വാര്യർ, ഹരി, വി.എൽ.മാധവൻ എന്നിവർ പ്രസംഗിച്ചു.കെ.ഗോപാലകൃഷ്ണനെ അയ്യന്തോൾ വാസുദേവനും ചന്ദ്ര വനയെ ശ്രീലേഖയും ചടങ്ങിൽ ആദരിച്ചു.ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു



റിപ്പോർട്ട് : കണ്ണൻ പന്താവൂർ