01 May 2024 Wednesday

ഫൈറ്റേഴ്സ് മാർഷ്യൽ സ്കൂളിന്റെ ബെൽറ്റ് അവാർഡിങ് സെറിമണി ആലങ്കോട് ജനത എഎൽപി സ്കൂളിൽ നടന്നു

ckmnews



ചങ്ങരംകുളം:ഫൈറ്റേഴ്സ് മാർഷ്യൽ സ്കൂളിന്റെ ബെൽറ്റ് അവാർഡിങ് സെറിമണി ആലങ്കോട് ജനത എഎൽപി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.വാർഡ് മെമ്പർ വിനീതയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ജനത സ്കൂൾ എച്ച് എം ബീന ടീച്ചർ സ്വാഗതം അർപ്പിച്ചു.ആലങ്കോട് ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡന്റ് പ്രബിത ടീച്ചർ ഉദ്ഘാടനം ചെയ്തു.മലപ്പുറം ജില്ല യോഗ അസോസിയേഷൻ സെക്രട്ടറി കുഞ്ഞുമൊയ്തീൻകുട്ടി വിശിഷ്ടാതിധിയായി പങ്കെടുത്തു.പരിപാടിയിൽ സ്കൂൾ പിടിഎ പ്രസിഡന്റ് ഷാഹുൽ ഹമീദ് പന്താവൂർ ബ്ലോക്ക് മെമ്പർ രാമദാസ് യോഗ ടീച്ചർ നുസ്രത്ത് ഹമീദ്,കരാട്ടെ മാസ്റ്റേഴ്സ്അനസ് ഒതളൂർ,ഷഫീർ ഒതളൂർ എന്നിവർ ആശംസകൾ അർപ്പിച്ചു.കരാട്ടെ ക്ലാസുകൾക്കും മറ്റു സെൻസൈ ഹമീദ് ഒതളൂർ നേതൃത്വം നൽകി