01 May 2024 Wednesday

വളയംകുളത്ത് നടന്ന കെ എൻ എം വെസ്റ്റ് ജില്ലാ മദ്രസ കലാമേള:താനാളൂരിന് ഓവറോൾ കിരീടം

ckmnews

വളയംകുളത്ത് നടന്ന കെ എൻ എം വെസ്റ്റ് ജില്ലാ മദ്രസ കലാമേള:താനാളൂരിന് ഓവറോൾ കിരീടം


ചങ്ങരംകുളം :മുജാഹിദ് പത്താമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മലപ്പുറം വെസ്റ്റ് ജില്ല കെ. എൻ. എം സംഘടിപ്പിച്ച മദ്റസ സര്‍ഗ മേളയിൽ 420 പോയന്റ് നേടി താനാളൂർ മണ്ഡലം ഓവറോൾ കിരീടം നേടി. 352 പോയന്റ് നേടി വളവന്നൂർ മണ്ഡലം രണ്ടാം സ്ഥാനവും 349 പോയന്റ് നേടി തിരൂരങ്ങാടി മണ്ഡലം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.രണ്ട് ദിവസങ്ങളിലായി വളയംകുളം എം വി എം എച്ച് എസ് എസ് നടന്ന മേള പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.സമാപന സമ്മേളനത്തിൽ എം ജി എം. സംസ്ഥാന  പ്രസിഡന്റ് സുഹ്റ മമ്പാട് സമ്മാനദാനം നിർവ്വഹിച്ചു. കെ.എൻ.എം. ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദുണ്ണി ഹാജി അധ്യക്ഷത വഹിച്ചു. കെ.എൻ.എം ജില്ല സെക്രട്ടറി എൻ.കുഞ്ഞിപ്പ മാസ്റ്റർ, കുഞ്ഞി മുഹമ്മദ് പന്താവൂർ,  പി.പി.എം അഷറഫ് . അഷ്റഫ് ചെട്ടിപ്പടി, താഹിർ ഇസ്മായിൽ, ഹമീദ് മാസ്റ്റർ , പ്രസംഗിച്ചു. പി.ഐ. മുജീബ് നന്ദി പറഞ്ഞു.