Mookuthala
ചങ്ങരംകുളം മൂക്കുതലയിൽ വിഷം കഴിച്ച് ചികിത്സയിൽ കഴിഞ്ഞ ഗൃഹനാഥൻ മരിച്ചു

ചങ്ങരംകുളം:മൂക്കുതലയിൽ വിഷം കഴിച്ച് ചികിത്സയിൽ കഴിഞ്ഞ ഗൃഹനാഥൻ മരിച്ചു.മൂക്കുതല മാക്കാലിയിൽ താമസിക്കുന്ന ചീരൻ വീട്ടിൽ മാത്യവിന്റെ മകൻ ജോർജ്ജ്(60) ആണ് ചികിത്സയിൽ ഇരിക്കെ മരിച്ചത്.കഴിഞ്ഞ ദിവസം വീട്ടിൽ അവശ നിലയിൽ കണ്ട ജോർജ്ജിനെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞ ജോർജ്ജ് വെള്ളിയാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങി.മൃതദേഹം ചങ്ങരംകുളം പോലീസ് ഇൻക്വസ്റ്റ് നടത്തി.പോസ്റ്റുമോർട്ടത്തിന് ശേഷം ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് മാർത്തോമ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും