26 April 2024 Friday

കക്കിടിപ്പുറം ദലാഇലുൽ ഖൈറാത്ത് സന്ദർശിച്ച ഖാരിഅ് ത്വാരിഖ് അബ്ദുള്ളാഹിൽ ഹാദി എന്നിവർക്ക് സ്വീകരണം നൽകി

ckmnews

കക്കിടിപ്പുറം ദലാഇലുൽ ഖൈറാത്ത് സന്ദർശിച്ച ഖാരിഅ് ത്വാരിഖ് അബ്ദുള്ളാഹിൽ ഹാദി എന്നിവർക്ക് സ്വീകരണം നൽകി


ചങ്ങരംകുളം:പ്രമുഖ ഖാരിഅ് ഈജിപ്ഷ്യൻ ഖുർആൻ പണ്ഡിതനുമായ ഖാരിഅ് ത്വാരിഖ് അബ്ദുള്ളാഹിൽ ഹാദി എന്നിവർ  കക്കിടിപ്പുറം ദലാഇലുൽ ഖൈറാത്ത് സന്ദർശിച്ചു. എഴുപതോളം ഹാഫിളുകൾ ഒരുമിച്ച് കൂടിയ സദസ്സിൽ ഖുർആനിന്റെ പ്രധാന്യവും ഖുർആൻ പഠിതാക്കൾ കൈമുതാലാക്കേണ്ട ചര്യകളെയും കുറിച്ച് അദ്ദേഹം വിദ്യാർഥികളോട് സംവദിച്ചു. ഹാഫിള് അബ്ദുൽ കരീം അസ്ഹരി, റാഷിദ് അസ്ഹരി എന്നിവർ ആശംസ പ്രഭാഷണം നടത്തി. ചടങ്ങിൽ ഉസ്താദുമാരായ അബ്ദുസ്സലാം സഅദി, ശഹീർ നൂറാനി, ഫാഫിള് ഹാമിദ് ബാഖവി, അസ്‌ലം നൂറാനി എന്നിവർ സംബന്ധിച്ചു