01 May 2024 Wednesday

രോഗ പ്രതിരോധ കുത്തിവെയ്പ്പ് ബോധവൽക്കരണ ആരോഗ്യ സന്ദേശ റാലി നടത്തി

ckmnews

രോഗ പ്രതിരോധ കുത്തിവെയ്പ്പ് ബോധവൽക്കരണ ആരോഗ്യ സന്ദേശ റാലി  നടത്തി


എടപ്പാൾ:ലോക രോഗ പ്രതിരോധ കുത്തിവെയ്പ്പ് ദിനാചരണത്തിൻ്റെ ഭാഗമായി കാലടി കുടുംബാരോഗ്യത്തിൻ്റെ നേതൃത്വത്തിൽ കാടഞ്ചേരി        ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ എൻഎസ്എസ് യൂണിറ്റിൻ്റെ സഹകരണത്തോടെ രോഗ പ്രതിരോധ കുത്തിവെയ്പ്പ് ബോധവൽക്കരണ ആരോഗ്യ സന്ദേശ റാലി  നടത്തി.കാടഞ്ചേരി ഹയർ സെക്കൻ്ററി സ്ക്കൂൾ പ്രിൻസിപ്പൽ എം.ഷൈനി ഉദ്ഘാടനം ചെയ്തു. കാലടി കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ കെ.പി.മൊയ്തീൻ അധ്യക്ഷത വഹിച്ചു.എൻഎസ്എസ്കോ - ഓർഡിനേറ്റർ വി.ദിവ്യ,വി.വി.സുനിൽ,സി.ഹംസ, ഹെൽത്ത് ഇൻസ്പെക്ടർ ടി.ആൻഡ്രൂസ് ,കെ.സി.മണിലാൽ, സതീഷ് അയ്യാപ്പിൽ, സി.ബീന, സപ്ന സാഗർ, കെ.എ. കവിത, കൃഷ്ണകുമാർ , ഇ.പി.ലത, അനിത തണ്ടിലം എന്നിവർ പ്രസംഗിച്ചു.ആരോഗ്യ പ്രവർത്തകർ,ആശ പ്രവർത്തകർ,അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.