26 April 2024 Friday

മല്ലികാവസന്തം ട്രാൻസ്ജെൻ്റർ വിജയരാജമല്ലികയുടെ ആത്മകഥ ചർച്ച ചെയ്തു

ckmnews


ചങ്ങരംകുളം:മല്ലികാവസന്തം ട്രാൻസ്ജെൻ്റർ വിജയരാജമല്ലികയുടെ ആത്മകഥ ചർച്ച ചെയ്തു.ചങ്ങരംകുളം സാംസ്കാരിക സമിതി യുടെ ചർച്ചയിൽ സെക്രട്ടറി സോമൻ ചെമ്പ്രേത്ത് ആമുഖ പ്രഭാഷണം നിർവ്വഹിച്ചു.ഒരു ശരീരത്തിൽ സ്ത്രീയേയും പുരുഷനേയും വഹിക്കേണ്ടി വന്ന മനുഷ്യൻ്റെ മാനസികവും ശാരീരികവുമായ സങ്കീർണ്ണ സംഘർഷങ്ങളെ പ്രതിനിധാനം ചെയ്യുന്നതാണ് മല്ലികാവസന്തം എന്ന് ആമുഖത്തിൽ വിശദീകരിച്ചു.പ്രസിഡണ്ട് എം എം ബഷീർ മോഡറേറ്ററായി.ഇസ്ഹാഖ് ഒതളൂർ ഇഎംദിവാകരൻ ചന്ദ്രികാരാമനുണ്ണി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.കൽക്കി രചിച്ച ഇതിഹാസനോവൽ പൊന്നിയൻ സെൽവൻ കെ വി ശശീന്ദ്രൻ പരിചയപ്പെടുത്തി.