27 April 2024 Saturday

സുരക്ഷ മിറർ ഉൽഘടനവും ലഹരിവിരുദ്ധ ബോധവൽകരണവും സംഘടിപ്പിച്ചു

ckmnews

സുരക്ഷ മിറർ ഉൽഘടനവും ലഹരിവിരുദ്ധ ബോധവൽകരണവും സംഘടിപ്പിച്ചു 


ചങ്ങരംകുളം:അലങ്കോട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് കാളാച്ചാൽ കൊടക്കാട്ടുകുന്ന് കെകെ ബോയ്സ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽകരണം സംഘടിപ്പിച്ചു.അതിനോടൊപ്പം കൊടക്കാട്ടുകുന്ന് പ്രദേശത്തു അപകടകരമായ വളവുകളിൽ സുരക്ഷ മിററുകളുടെ ഉൽഘടനവും നടന്നു.ചങ്ങരംകുളം പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സജീവ്  സർ ,എ സി പി ഒ കലാം സർ , സി പി ഒ രാജേഷ് സർ,വാർഡ് മെമ്പർ പി കെ അഷ്‌റഫ്‌,കാരുണ്യം പാലിയേറ്റിവ് കെയർ ജനറൽ സെക്രട്ടറി പി കെ അബ്‌ദുള്ള കുട്ടി, റിട്ട പ്രിൻസിപ്പൽ ഹുസൈൻ പള്ളത്ത്, ക്ലബ്‌ പ്രസിഡന്റ്‌ അബ്ദുൽ അസീസ്, ഷമീർ, അബ്‌ദുളകുട്ടി എന്നിവർ സംസാരിച്ചു