26 April 2024 Friday

നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മാനവികതയുടെ പക്ഷത്ത് നിന്ന് എഴുതുന്ന കവിയാണ് ആലംങ്കോട് ലീലാകൃഷ്ണനെന്ന് പി.പി.സുനീർ

ckmnews

നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മാനവികതയുടെ പക്ഷത്ത് നിന്ന് എഴുതുന്ന കവിയാണ് ആലംങ്കോട് ലീലാകൃഷ്ണനെന്ന് പി.പി.സുനീർ


എടപ്പാൾ : നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും മാനവികതയുടെ പക്ഷത്ത് നിന്ന് എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന കവിയാണ് ആലംങ്കോട് ലീലാകൃഷ്ണനെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗം പി.പി. സുനീർ .അംഗീകാരങ്ങൾക്കും ബഹുമതികൾക്കും വേണ്ടി സാംസകാരിക രംഗത്തുള്ളവർ പോലും  നിലപാട് മാറ്റുന്ന കാലത്ത് തന്റെ കാഴ്ച്ചപാടുകളിൽ ഉറച്ച് നിന്ന സാംസ്ക്കാരിക പ്രവർത്തകൻ കൂടിയാണ് ലീലാകൃഷ്ണനെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സാംസ്കാരിക രംഗത്ത് അരനൂറ്റാണ്ട് പിന്നിടുന്ന   ആലംങ്കോട് ലീലാകൃഷ്ണനെ ആദരിക്കുന്നതിന് അദ്ദേഹത്തിന്റെ ചങ്ങരംകുളം മാന്തടത്തെ വസതിയിൽ വെച്ച് എ.ഐ.ടി.യു.സി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'സ്നേഹാദരവ്' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.പി. സുനീർ എം.എ.റസാഖ് സ്വാഗതം പറഞ്ഞ യോഗത്തിൽ പി.സുബ്രമണ്യൻ അധ്യക്ഷം വഹിച്ചു. എ.ഐ. ടി.യു.സി  സംസ്ഥാന ജനറൽ സെക്രട്ടറി  കെ.പി. .രാജേന്ദ്രൻ ലീലാകൃഷ്ണനെ പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു.പി.കെ കൃഷ്ണദാസ്, അജിത് കൊളാടി, കേരളാ ഫീഡ്സ് ചെയർമാൻ കെ.ശ്രീകുമാർ, കവിതാ രാജൻ, ഇ എം.സതീശൻ , അഡ്വ: ആർ.സജിലാൽ കെ.എൻ. ഉദയൻ , എ.കെ. ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു.എ.ഐ.ടി.യു.സി. നൽകിയ ആദരവിന് ആലംങ്കോട് നന്ദി രേഖപ്പടുത്തുകയും അദ്ദേഹം രചിച്ച സമ്മേളനത്തിന്റെ സ്വാഗതഗാന രചന കെ.പി രാജേന്ദ്രന് കൈമാറുകയും ചെയ്തു.