27 April 2024 Saturday

ആലംകോട് പഞ്ചായത്ത് കേരളോത്സവം:പാട്ടൊഴുകും അങ്ങാടി നാളെ ചങ്ങരംകുളത്ത്

ckmnews

ആലംകോട് പഞ്ചായത്ത് കേരളോത്സവം:പാട്ടൊഴുകും അങ്ങാടി നാളെ ചങ്ങരംകുളത്ത്


ചങ്ങരംകുളം:ആലങ്കോട് ഗ്രാമ പഞ്ചായത്തിൻ്റെ കേരളോത്സവത്തോട് അനുബന്ധിച്ചുള്ള കലാ സന്ധ്യ പാട്ടൊഴുകും അങ്ങാടി നാളെ വൈകീട്ട് 4 മണി മുതൽ ചങ്ങരംകുളം പഞ്ചായത്ത് ഓഫീസിനു മുൻവശം വെച്ച് നടക്കും.കേരളോത്സവത്തിൻ്റെ തനിമ ഒട്ടും ചോരാതെ പ്രദേശത്തെ അറിയപ്പെടുന്ന ഗായകരെ കോർത്തിണക്കി കൊണ്ടുള്ള സംഗീത പരിപാടിയിൽ നിരവധി യുവ ഗായികാ ഗായകന്മാർ അണി നിരക്കും.