26 April 2024 Friday

ജനകീയ പ്രതിരോധം തീർത്ത് ലഹരിക്കെതിരേ ഗ്രാമയാത്ര സംഘടിപ്പിച്ചു

ckmnews

ജനകീയ പ്രതിരോധം തീർത്ത് ലഹരിക്കെതിരേ ഗ്രാമയാത്ര സംഘടിപ്പിച്ചു


എടപ്പാൾ : ലഹരിക്കെതിരേ സമൂഹ മനസ്സാക്ഷിയുടെ ഉള്ളുണർത്തി കേരള മുസ്‌ലിം ജമാഅത്ത് , എസ് വൈ എസ് , എസ് എസ്  എഫ് എടപ്പാൾ സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറിൽ അധികം ഗ്രാമങ്ങളിൽ വിദ്യാർത്ഥി, യുവജന,രക്ഷാകർതൃ  പ്രതിനിധികളെ അണിനിരത്തി സംഘടിപ്പിച്ച ഗ്രാമ യാത്രക്കു ഉജ്ജ്വല സമാപ്തി.ലഹരിയുടെ ഉപയോഗവും വ്യാപനവും വലിയ തോതിൽ വർദ്ധിച്ച സാഹചര്യങ്ങളിലാണ് പൊതു സമൂഹത്തിന്റെ കൂട്ടായ പ്രതിരോധങ്ങളുടെ ആവശ്യകത ഉയർത്തി ഗ്രാമയാത്ര നടത്തിയത്

 നന്നംമുക്ക്, ആലങ്കോട്, എടപ്പാൾ, വട്ടംകുളം കാലടി , തവനൂർ  പഞ്ചായത്തുകളിൽ എല്ലാ ഗ്രാമങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും നടന്ന ശ്രദ്ധേയമായ ഗ്രാമ യാത്രയിൽ തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരും  സാമൂഹിക ,സാംസ്കാരിക , വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും പങ്കെടുത്തു.ആദ്യ ദിന യാത്ര അയിലക്കാട് നിന്നും ആരംഭിച്ച് ചങ്ങരംകുളം ടൗണിൽ സമാപിച്ചു.രണ്ടാം ദിനത്തിലെ യാത്ര മാങ്ങാട്ടൂർ മഖാം സിയാറത്തിന് ശേഷം കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അസ്‌ലം തിരുത്തി ഉദ്ഘാടനം ചെയ്തു. അൻപതിലേറെ ഗ്രാമങ്ങളിൽ പര്യടന ശേഷം നടുവട്ടത്ത്  സമാപന സംഗമം സംസ്ഥാന മദ്യ നിരോധന സമിതി ട്രഷറർ കെ സിദ്ദീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്യുതു.വാരിയത്ത് മുഹമ്മദലി അധ്യക്ഷത വഹിച്ചു.  വിവിധ കേന്ദ്രങ്ങളിൽ എം കെ ഹസൻ നെല്ലിശേരി, പി പി നൗഫൽ സഅദി, ഹസൻ അഹ്സനി കാലടി , മുഹമ്മദ് നജീബ് അഹ്സനി ,സൈഫുദ്ദീൻ സഖാഫി, റഫീഖ് അഹ്സനി എം.കെ. ഹൈദർ, പി.കെ. അശ് റഫ്, കോഹിനൂർ മുഹമ്മദ് , കെ. സദാനന്ദൻ, സി.വി. ശൗക്കത്ത് പ്രസംഗിച്ചു.