27 April 2024 Saturday

ചിയ്യാനൂർ വെട്ടേക്കരൻ ക്ഷേത്രത്തിൽ വിളക്ക് കുറിക്കൽ ചടങ്ങ് നടത്തി

ckmnews


ചങ്ങരംകുളം:ചിയ്യാനൂർ വേട്ടക്കരൻ ഭഗവതി ക്ഷേതത്തിൽ വെച്ച് നവംബർ 21 ന് ചിയ്യാനൂർ കിഴക്കേക്കര പൂരാഘോഷകമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന അയ്യപ്പൻ വിളക്കിന്റെ വിളക്ക് കുറിക്കൽ ചടങ്ങ് ക്ഷേത്രാങ്കണത്തിൽ നടന്നു. വിളക്ക് ആശാൻ എറവക്കാട് രാഘവന്റെ മക്കളായ രാജൻ . സത്യൻ എന്നിവരും മണി മച്ചിങ്ങൽ, മോഹനൻ മംഗലത്ത്, ബിജു മഞ്ഞക്കാട്ട്, രതീഷ് കരിപ്പോട്ട് തുടങ്ങിയവരും ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.