26 April 2024 Friday

കോലോത്ത് പാടം കോൾപടവിലെ കർഷകരുടെ യോഗം തിങ്കളാഴ്ച നടക്കും

ckmnews

കോലോത്ത് പാടം കോൾപടവിലെ കർഷകരുടെ യോഗം തിങ്കളാഴ്ച നടക്കും


ചങ്ങരംകുളം:കോലോത്ത് പാടം കോൾപടവിലെ കർഷകരുടെ യോഗം ഒക്ടോബർ 31ന്  തിങ്കളാഴ്ച പെരുമുക്ക് സിറാജുൽ ഇസ്ലാം മദ്രസയിൽ വെച്ച് നടക്കും.യോഗത്തിൽ ആലംകോട് നന്നംമുക്ക്,എടപ്പാൾ കൃഷി ഓഫീസർമാർ,പൊന്നാനി പെരുമ്പടപ്പ് ബ്ളോക്ക് അസിസ്റ്റന്റ് കൃഷി ഡയറക്ടർമാരും പങ്കെടുക്കണമെന്ന് കോലോത്ത്പാടം കോൾപടവ് സംരക്ഷണ സമിതിയും കോലോത്ത് പാടം കോൾപടവ് സഹകരണസംഘം ഭാരവാഹികളും സംയുക്തമായി ആവശ്യപ്പെട്ടു.കർഷകരുടെ പമ്പിങ് സബ്സിഡി വിശയങ്ങൾ പരിഹരിക്കാനും കർഷകരുടെ യോഗം ആവശ്യപ്പെട്ടു.ശ്രീകുമാർ പെരുമുക്ക് അധ്യക്ഷത വഹിച്ചു.വി കമറുദ്ധീൻ,പിപി ആസാദ്,എപി അബ്ദുള്ളക്കുട്ടി,ഹക്കീം പെരുമുക്ക്,പികെ അബ്ദുള്ളക്കുട്ടി,സിവി യൂസഫ്,കെപി ജഹാംഗീർ,കെവി റനീഫ് എന്നിവർ സംസാരിച്ചു