09 May 2024 Thursday

നെല്ലിശ്ശേരി എയുപി സ്കൂളില്‍ പഠനോത്സവം സംഘടിച്ചു

ckmnews


ചങ്ങരംകുളം:വിദ്യാർത്ഥികളുടെഅഭിരുചികളും കഴിവുകളും സമൂഹ മധ്യത്തിൽ പ്രകടമാക്കിക്കൊണ്ട്  നെല്ലിശ്ശേരി എ യു പി സ്കൂൾ പഠനോത്സവം - 2020 സംഘടിപ്പിച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപെഴ്സൻ പ്രീത കാലടിത്തറ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ കഴുങ്കിൽ മജീദ് അധ്യക്ഷത വഹിച്ചു.അടാട്ട് വാസുദേവൻ, ജിജി വർഗ്ഗീസ്, സി.വി.ഹംസത്തലി, കെ.അമൃത, പി.വി.അബു സാലിഹ്, സി.എസ്.മനോജ്, എ.പി.ദീപക്ക്, കെ.വി.കുഞ്ഞുമുഹമ്മദ്,നാഹിദ അബ്ദുൾ ഖാദർ എന്നിവർ പ്രസംഗിച്ചു.