26 April 2024 Friday

നബിദിന സന്ദേശ റാലിയും,ലഹരി വിരുദ്ധ സമ്മേളനവും സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം:പാവിട്ടപ്പുറത്ത് നബിദിന സന്ദേശ റാലിയും, ലഹരി വിരുദ്ധ സമ്മേളനവും നടന്നു.കോക്കൂർ പാവിട്ടപ്പുറം കേന്ദ്ര മഹല്ല് കമ്മിറ്റിയുടെ കീഴിലുള്ള പതിനൊന്നോളം മഹല്ല് ഖത്തീബ്മാരുടെ നേതൃത്വത്തിലുള്ള, കമ്മിറ്റി അംഗങ്ങൾ, മഹല്ല് നിവാസികൾ അടക്കമുള്ളവർ  പങ്കെടുത്തു.പാവിട്ടപ്പുറം സെന്ററിൽ വെച്ചു നടന്ന യോഗത്തിൽ മഹല്ല് ഖത്തീബ് ഇബ്രാഹിം ബാഖവി സ്വാഗതം പറഞ്ഞു, കേന്ദ്ര മഹല്ല് പ്രസിഡന്റ് അഷ്‌റഫ്‌ കോക്കൂർ അധ്യക്ഷനാവുകയും, മുജ്തബ ഫൈസി മുഖ്യ പ്രഭാഷണവും നടത്തി.