26 April 2024 Friday

ചങ്ങാത്തം മൂക്കോല കുടുംബസംഗമവും വാർഷികാഘോഷവും സംഘടിപ്പിച്ചു

ckmnews

ചങ്ങാത്തം മൂക്കോല കുടുംബസംഗമവും വാർഷികാഘോഷവും സംഘടിപ്പിച്ചു


ചങ്ങരംകുളം:ചങ്ങാത്തം മൂക്കോല

സൗഹൃദകൂട്ടായ്മയുടെ രണ്ടാം വാർഷികാഘോഷവും കുടുംബ സംഗമവും മൂക്കുതല എസ്എസ്എംയുപി സ്കൂളിൽ വെച്ചു നടന്നു.സംഗമം പെരുമ്പടപ്പ് പോലീസ് സബ് ഇനിസ്‌പെക്ടർ രാജീവ്‌

ഉത്ഘാടനം ചെയ്തു.ചങ്ങാത്തം രക്ഷധികാരി എംവി അബൂബക്കർ അധ്യക്ഷ

ത വഹിച്ചു.സീനത്ത് കോക്കൂർ

മോട്ടിവേഷൻ ക്ലാസ്

നടത്തി.നാടിന്റെ ഗുരു നാഥൻ

ഗോപാലൻ മാസ്റ്റർ,25 വർഷം നന്നംമുക്ക്

പഞ്ചായത്ത് മെമ്പർസ്ഥാനവും

പ്രസിഡന്റ് പദവിയും വഹിച്ച കെവി അബ്ദുൽ കരീം,വി ഷറഫുദ്ധീൻ,ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന എംഎ  ലത്തീഫ്,കെബി ശിവദാസൻ എന്നിവരെ പരിപാടിയിൽ

ആദരിച്ചു.കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.ഭക്ഷണ ശേഷം മുതിർന്ന വരുടെയും,കുട്ടികളുടെയുംവിവിധ കലാ പരിപാടികളും ഉണ്ടായിരുന്നു.തുടർന്ന്

സമ്മാനം വിതരണവും നടന്നു.സ്വാഗതസംഘം ചെയർമാൻ കെകെ അഷ്‌റഫ്‌ നന്ദി പറഞ്ഞു,