26 April 2024 Friday

കൊരട്ടിക്കര യാക്കോബായ കുരിശ് പളളി പെരുന്നാൾ മതസൗഹാർദ്ദത്തിന്റെ നേർ കാഴ്ചയായി

ckmnews

കൊരട്ടിക്കര യാക്കോബായ കുരിശ് പളളി പെരുന്നാൾ മതസൗഹാർദ്ദത്തിന്റെ നേർ കാഴ്ചയായി


ചങ്ങരംകുളം:കൊരട്ടിക്കര സെൻറ് പീറ്റേഴ്സ് ആന്റ് സെൻറ്  പോൾസ് ചാരിറ്റബിൾ സൊസൈറ്റിക്ക് കീഴിലുള്ള  സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾ സ്  യാക്കോബായ സുറിയാനി കുരിശുപള്ളി പെരുന്നാൾ ആഘോഷം മത സൗഹാർദ്ദത്തിന്റെ നേർ കാഴ്ചയായി.ശനിയാഴ്ച വൈകിട്ട്  സന്ധ്യ നമസ്കാരത്തിന് വികാരി ഫാ.റെജി കൂഴിക്കാട്ടിൽ കാർമ്മികത്വം വഹിച്ചു.തുടർന്ന് വിവിധ പ്രാദേശിക ആഘോഷ കമ്മിറ്റികളുടെ പെരുന്നാൾ ആരംഭിച്ചു.ബാന്റ് സംഗമവും തുടർന്ന് നേർച്ച വിതരണവും നടന്നു.പെരുന്നാൾ  പുലർച്ച കുരിശുതൊട്ടിയിൽ സമാപിച്ചു.ഞായറാഴ്ച  ഉച്ചയ്ക്ക് വാദ്യഘോഷങ്ങളോട് കൂടിയ പകൽ പെരുന്നാൾ ദേശങ്ങളിൽ വിളംബരം നടത്തി വൈകീട്ട് അഞ്ചിന് കുരിശ് പള്ളിയിൽ സമാപിച്ചു.ബാന്റ് വാദ്യവും , ചെണ്ടമേളവും പെരുന്നാൾ പ്രേമികൾക്ക് ആവേശമായി.തുടർന്ന് കുരിശുതൊട്ടിയിൽ വികാരി ഫാ റെജികൂഴിക്കാട്ടിൽ  പ്രത്യേക പ്രാർത്ഥന നടത്തി.നാനാ- മതസ്ഥരുടെ അഭയ കേന്ദ്രമായ കുരിശ് പളളി ദേശത്തിന് വെളിച്ചമാണെന്ന് പെരുന്നാൾ സന്ദേശം നൽകി.സ്ലീബാ വണക്കത്തിനുശേഷം ജാതി - മതഭേദമെന്യെ നിരവധി പേർ പങ്കെടുത്ത  നേർച്ച സദ്യയും ഉണ്ടായി.ചാരിറ്റമ്പിൾ ട്രസ്റ്റ് സെക്രട്ടറി  സാബു  സ്കറിയാച്ചൻ , ട്രഷറർ പി.കെ.ജോർജ് ,ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളായ പി.സി താരുകുട്ടി , വർഗ്ഗീസ് കണ്ണനായ്ക്കൽ , തോമസ് കാട്ടിൽ , ജിജോ ജെക്കബ് , ലിയോ അബ്രഹാം എന്നിവർ നേതൃത്വം നൽകി