26 April 2024 Friday

ചിലങ്ക ആർട്ട്സ് അക്കാദമിയിൽ നൃത്തം അഭ്യസിച്ച വീട്ടമ്മമാർ അരങ്ങേറ്റം കുറിച്ചു

ckmnews

ചിലങ്ക ആർട്ട്സ് അക്കാദമിയിൽ നൃത്തം അഭ്യസിച്ച വീട്ടമ്മമാർ അരങ്ങേറ്റം കുറിച്ചു


ചങ്ങരംകുളം:ചിലങ്ക ആർട്ട്സ് അക്കാദമിയിൽ നൃത്തം അഭ്യസിച്ച വീട്ടമ്മമാർ അരങ്ങേറ്റം കുറിച്ചു.ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലാണ് ചിലങ്ക ആർട്ട്സ് അക്കാദമിയിലെ മുതിർന്നവരും,വീട്ടമ്മമാരുമായി നൃത്തം അഭ്യസിച്ച് വന്ന വീട്ടമാർ നൃത്തദ്ധ്യാപിക നിജിത രാമചന്ദ്രൻ്റെ ശിക്ഷണത്തിൽ അരങ്ങേറ്റം കുറിച്ചത്.ലീന മനോജ്,പ്രീതി ബാബു, നിമ്മി വനീഷ്, സ്മൃതി മണികണ്ഠൻ,അഹല്യ ബിനേഷ്, മഞ്ജുഷ ഷിനോയ്, ദീപ സന്തോഷ് എന്നിവരാണ് ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ചത്.അനന്യ ശാസ്ത ,

ലക്ഷ്മി ബിനിൽ എന്നിവർ മോഹിനിയാട്ടത്തിലും,കൃഷ്ണ വേഷത്തിൽ തീർത്ഥ ഷിനോയി യും അരങ്ങേറ്റം കുറിച്ചു.കഴിഞ്ഞ 15 വർഷത്തോളമായി പ്രവർത്തിച്ച് വരുന്ന ചിലങ്ക ആർട്ട്സ് അക്കാദമിയിൽ 150 ഓളം കുട്ടികൾ നൃത്തം അഭ്യസിപ്പിക്കുന്നുണ്ട്.