27 April 2024 Saturday

പ്രവാചക പഠനങ്ങൾക്ക് തുടർച്ചകൾ വേണം:മുസ്തഫ പി എറയ്ക്കൽ

ckmnews

പ്രവാചക പഠനങ്ങൾക്ക് തുടർച്ചകൾ വേണം:മുസ്തഫ പി എറയ്ക്കൽ


ചങ്ങരംകുളം : പ്രവാചക പഠനങ്ങൾക്ക് തുടർച്ചകൾ വേണമെന്നും സാമൂഹിക മുന്നേറ്റങ്ങൾ സൃഷ്ടിക്കുന്നതിനും മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ വളരുന്നതിനും  പഠനങ്ങൾക്കു തുടർച്ചകൾ നൽകുന്നതിലൂടെ കഴിയുമെന്നും പ്രമുഖ മാധ്യമ പ്രവർത്തകൻ മുസ്തഫ പി എറയ്ക്കൽ അഭിപ്രായപ്പെട്ടു.സെപ്റ്റംബർ 27 മുതൽ പന്താവൂർ ഇർശാദിൽ നടന്നുവരുന്ന ഈദേ മീലാദ് ക്യാമ്പയിൻ ഭാഗമായി ഇർശാദ് കുടുംബാംഗങ്ങൾക്ക് മാത്രമായി സംഘടിപ്പിച്ച തിരുനബി (സ) പ്രപഞ്ചത്തിന്റെ വെളിച്ചം എന്ന വിഷയത്തിൽ പഠനത്തിനു നേതൃത്വം നൽകുകയായിരുന്നു അദ്ദേഹം.പ്രിൻസിപ്പൽ കെ എം മുഹമ്മദ് ശരീഫ് ബുഖാരി അധ്യക്ഷത വഹിച്ചു വാരിയത്ത് മുഹമ്മദലി സ്വാഗതവും പി പി നൗഫൽ സഅദി നന്ദിയും പറഞ്ഞു.