27 April 2024 Saturday

എം.എസ്.എം ദ്വി ദിന ക്യാമ്പ് സംഘടപ്പിച്ചു

ckmnews

എം.എസ്.എം ദ്വി ദിന ക്യാമ്പ് സംഘടപ്പിച്ചു


ചങ്ങരംകുളം സോൺ എം.എസ്.എം. കമ്മറ്റി ദിദിന ലീഡേഴ്സ് മീറ്റ് വളയംകുളം ലസൻ ലെൻസിൽ സംഘടിപ്പിച്ചു.കെ.എൻ.എം മർക്കസുദ്ദഅവ സംസ്ഥാന ഓർഗ സൈസിംഗ്‌സിക്രടറി എൻ. എം അബ്ദുൽ ജലീൽ മാസ്റ്റർ ഉൽഘാടനം ചെയ്തു.ധാർമിക മൂല്യമുള്ള ഒരു വിദ്യാർത്ഥി സമൂഹത്തിനു മാത്രമേ ഭാവിയിൽ സമൂഹത്തിൽ നന്മകൾ ചിന്തിക്കാനും പ്രവർത്തിക്കാനും സാധ്യമാക്കു യെന്നും അവർക്ക് മാത്രമേ നന്മയിൽനിലനിൽക്കാൻ കഴിയുകയുള്ളുവെന്നും ജലീൽ മാസ്റ്റർ ഉൽബോധിപ്പിച്ചു.വിവിധ സെഷനുകളിൽ ഹിഷാംതച്ചമണ്ണ, സാബിർ കുമരനല്ലൂർ, ജില്ലാ സ്ക്രട്ടറി ഹമീദ് സനീൻ ഇ. ഒ, പ്രസിസന്റ് നു ഹ്മാൻമാൻ ഷിബിലി , സാജിൽ പി.പി.,നസൽ നൂറുദ്ധീൻ , ഫഹിം പി.എ , വാ ബിൽഖാലിദ്, നാജിൽ ഖാലിദ്, ശിബിൽ മാങ്കുളം, റബീബ് എറവറാംകുന്ന് തുടങ്ങിയവർ പ്രസംഗിച്ചു.സോൺ കമ്മറ്റി ഭാരവാഹികളായി സാജിൽ ഖാലിദ് പ്രസിഡന്റ്, റബീബ് എറവറംകുന്ന് ജന.സിക്രട്ടറി, ശിബിൽ മാങ്കുളം ട്രഷർ വൈസ് പ്രസിഡന്റുമാരായി ഫർസാൻ അബൂബക്കർ ,സാബിത്ത് കാഞ്ഞിയൂർ സിക്രട്ടറിമാരായി സലീൽ സിദ്ധീഖ്, റനിം ജമാൽ എന്നിവരേയും തിരഞ്ഞടുത്തു.