27 April 2024 Saturday

മുസ്‌ലിം ലീഗ് മാങ്കുളം യുണിറ്റ് കൺവെൻഷൻ ഉമ്മർ തലാപ്പിൽ ഉദ്ഘാടനം ചെയ്തു

ckmnews

ചങ്ങരംകുളം:മുസ്‌ലിം ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി വെളിയയാഴ്ച്ച പന്താവൂരിൽ സംഘടിപ്പിക്കുന്ന ബഹുജന കൺവെൻഷൻ പ്രചാരണാർഥം മാങ്കുളം യുണിറ്റ് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക സംഗമം ആലംകോട് പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രെട്ടറി ഉമ്മർ തലാപ്പിൽ ഉദ്ഘാടനം ചെയ്തു .സംസ്ഥാന മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ പ്രവർത്തന ഫണ്ട് സമാഹരണാർത്ഥം നടക്കുന്ന ദോത്തി ചലഞ്ചിന് മാങ്കുളം യൂണിറ്റിൽ അദ്ധ്യക്ഷൻ എംഐ അബ്ബാസ് സാഹിബ് ഔദ്യോഗികമായി തുടക്കം കുറിച്ചു .ആലംകോട് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രെട്ടറി ജഫീറലി പള്ളിക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി കെവി മുഹമ്മദ് മൗലവി പ്രാർത്ഥനക് നേതൃത്വം നൽകി ,മൊയ്‌ദു കെവി ,മൊയ്‌ദീൻ സിവി ,ഉമ്മർ കെവി ,അലിമോൻ കെവി ,സബീൽ ,മജീദ് ,കെവി ഷഹീർ തുടങ്ങിയവർ സംസാരിച്ചു .ഷബീർ മാങ്കുളം സ്വാഗതവും പി ഷൗക്കത് നന്ദിയും പറഞ്ഞു