26 April 2024 Friday

അസ്സബാഹ് ലഹരി വിമുക്ത ബോധവൽക്കരണം മുൻ ഡിജിപി ഋഷിരാജ് സിംഗ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു

ckmnews


ചങ്ങരംകുളം:വളയംകുളം അസബാഹ് ആർട്സ് & സയൻസ് കോളേജിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

ഒക്ടോബർ 2 ന് ആരംഭിച്ച പരിപാടികളുടെ ഒപചാരിക ഉദ്ഘാടനം മുൻ ഡിജിപി ഋഷിരാജ് സിംഗ് ഐ.പി.എസ് നിർവഹിച്ചു. നശമുക്ത് ഭാരത് അഭിയാൻ പ്രോഗ്രാം ജില്ലാ കോഡിനേറ്റർ ബി.ഹരികുമാർ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.ചടങ്ങിൽ പ്രിൻസിപ്പാൾ പ്രെഫ: എം.എൻ മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു.

ബൈജു എം.ക്കെ, പ്രവീൺ കെ. യു. എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ രാജേഷ് കണ്ണൻ, ആൻറി ഡ്രഗ്സ് & നർiക്കോട്ടിക്സ് സെൽ കോർഡിനേറ്റർ അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു.വി മുഹമ്മദ്ഉണ്ണി ഹാജി കുഞ്ഞുമുഹമ്മദ് പന്താവൂർ ബഷീർ എം വി സാലിഹ് എംവി അലി മൂക്കുത്തല മൊയ്തുട്ടി വി കെ വി മുഹമ്മദ് മൗലവി എന്നിവർ പങ്കെടുത്തു