26 April 2024 Friday

ഹൃദയാഘാതം മൂലം മരിച്ച ചേലാട്ട് നിഷാദിന്റെ കുടുംബത്തിന് വീട് നിർമിച്ച് നൽകാനൊരുങ്ങി നാട്ടുകാർ നിഷാദ് കുടുംബ സഹായ സമിതിക്ക് രൂപം നൽകി

ckmnews

ഹൃദയാഘാതം മൂലം മരിച്ച  ചേലാട്ട് നിഷാദിന്റെ കുടുംബത്തിന് വീട് നിർമിച്ച് നൽകാനൊരുങ്ങി നാട്ടുകാർ


നിഷാദ് കുടുംബ സഹായ സമിതിക്ക് രൂപം നൽകി


ചങ്ങരംകുളം:രണ്ട് മാസം മുമ്പ് ഹൃദയാഘാതം മൂലം മരിച്ച  ചേലാട്ട് നിഷാദിന്റെ കുടുംബത്തിന് സ്വന്തമായി വീട് നിർമിച്ച് നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.ഇതിനായി പ്രമുഖ വ്യക്തികളെ ഉൾപ്പെടുത്തി നിഷാദ് കുടുംബസഹായ നിധി എന്ന പേരിലുള്ള സംഘാടക സമിതി രൂപീകരിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.മരംമുറി തൊഴിലാളിയും പ്രദേശത്തെ പൊതുരംഗത്ത് നിറസാനിധ്യമായിരുന്ന നിഷാദ് അപ്രതീക്ഷിതമായാണ് മരണത്തിന് കീഴടങ്ങിയത്.യുവാവിന്റെ അപ്രതീക്ഷിത മരണം ഭാര്യയും വിദ്യാർത്ഥികളായ നാല് മക്കളും അടങ്ങുന്ന കുടുംബത്തെ തളർത്തി.ഇവർക്ക് സ്വന്തമായി വീടും സ്ഥലവും പോലും ഇല്ല എന്നറിഞ്ഞതോടെ കുടുംബത്തെ സഹായിക്കുന്നതിനായി നാട്ടുകാർ ചേർന്ന് കുടുംബ സഹായനിധി രൂപീകരിക്കുകയായിരുന്നു.ഇടി മുഹമ്മദ് ബഷീർ എംപി,പി നന്ദകുമാർ എംഎൽഎ,ആലംകോട് നന്നംമുക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെവി ഷെഹീർ,മിസിരിയ സൈഫുദ്ധീൻ,ടി സത്യൻ,സിദ്ധിക്ക് പന്താവൂർ,അഷറഫ് കോക്കൂർ പ്രസാദ് പടിഞ്ഞാക്കര,സിഎം യൂസഫ്,ശ്രീധരൻമാസ്റ്റർ,എഎം രോഹിത്ത്,അടാട്ട് വാസുദേവൻ തുടങ്ങിയവർ  രക്ഷാധികാരികളായി രൂപീകരിച്ച കുടുബസഹായനിധിയിലേക്ക് സുമനസുകളുടെ സഹകരണങ്ങൾ പ്രതീക്ഷിക്കുകയാണെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.സഹായ സമിതി ജനറൽ കൺവീനർ അജയഘോഷ്,ചെയർമാൻ കാരയിൽ അപ്പു,ട്രഷറർ വിവി ഗിരീഷൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു


നിഷാദ് കുടുംബകുടുംബ സഹായ സമിതി എക്കൗണ്ട്:DEEPA EK


IFSC=PUNB0998700

9987000100019897