26 April 2024 Friday

ഐ എ എം ഇ സംസ്ഥാന ഫുട്ബോൾ ടൂർണമെൻ്റ്:പന്താവൂർ ഇർശാദ് സ്കൂളിനു ഉജ്ജ്വല വിജയം

ckmnews

ഐ എ എം ഇ സംസ്ഥാന ഫുട്ബോൾ ടൂർണമെൻ്റ്:പന്താവൂർ ഇർശാദ് സ്കൂളിനു ഉജ്ജ്വല വിജയം


ചങ്ങരംകുളം:സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി 44 സ്കൂളുകൾ പങ്കെടുത്ത ഫുട്ബോൾ ടൂർണമെൻ്റിൽ പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിനു മികച്ച വിജയം. അണ്ടർ പതിനേഴ് വിഭാഗത്തിൽ ഫസ്റ്റ് റണ്ണറപ്പോടെയാണ് ത്രസിപ്പിക്കുന്ന വിജയം കൈവരിച്ചത്. ബെസ്റ്റ് പ്ലയർ ഓഫ് ദി ടൂർണമെൻ്റ് അവാർഡിന് മുഹമ്മദ് അൻഫാസും ബെസ്റ്റ് ഗോൾ കീപ്പർ അവാർഡിനു മുഹമ്മദ് ഫിജാസും അർഹരായി. ഇരുവരും പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥികളാണ്. മികച്ച പ്രകടനം കാഴ്ചവെച്ച ടീമംഗങ്ങളെയും പരിശീലകരേയും മാനേജ്മെൻ്റും സ്റ്റാഫ് കൗൺസിലും അനുമോദിച്ചു.