26 April 2024 Friday

നവാഗത സംവിധായകൻ ചങ്ങരംകുളം സ്വദേശിയായ താമറിന്റെ 1001 നുണകൾ ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവലിൽ(IFFK)

ckmnews

നവാഗത സംവിധായകൻ ചങ്ങരംകുളം സ്വദേശിയായ താമറിന്റെ 1001 നുണകൾ ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവലിൽ(IFFK)


ചങ്ങരംകുളം നവാഗത സംവിധായകനായ ചങ്ങരംകുളം സ്വദേശിയുടെ ആദ്യ സിനിമ ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവലിൽ(IFFK)പ്രദർശിപ്പിക്കും.ചങ്ങരംകുളം ചേലക്കടവ് സ്വദേശിയും നവാഗത സംവിധായകനുമായ താമർ സംവിധാനം ചെയ്ത1001 നുണകൾ എന്ന ചിത്രമാണ് ഡിസംബർ 9 മുതൽ 14 വരെ തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തത്.മത്സരത്തിൽ പങ്കെടുത്ത 105 സിനിമകളിൽ നിന്ന് തിരഞ്ഞെടുത്ത മികച്ച 14 സിനിമകൾക്കൊപ്പമൊണ് താമറിന്റെ 1001 നുണകൾ തിരഞ്ഞെടുത്തത്.ആദാമിന്റെ മകൻ,പത്തേമാരി തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത സലീം അഹമ്മദ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.പ്രവാസികളായ പുതുമുഖങ്ങളെ ഉൾപ്പെടുത്തി നിർമിച്ച ചിത്രം പൂർണ്ണമായും ചിത്രീകരിച്ചിരിക്കുന്നത് ദുബായിലാണ്.യുഎഇയിൽ നിരവധി പരസ്യ ചിത്രങ്ങൾ ചെയ്ത് ശ്രദ്ധേയനായ താമർ ദുബായിലെ ബുർജ്ഖലീഫയിൽ എആർ റഹ്മാന്റെ സംഗീതത്തിൽ ദൃശ്യവിസ്മയം തീർത്ത് ശ്രദ്ധ നേടിയിരുന്നു.