27 April 2024 Saturday

കൊരട്ടിക്കര മാർ കൂറിലോസ് പള്ളി പെരുന്നാളിന് കൊടിയേറി

ckmnews

കൊരട്ടിക്കര മാർ കൂറിലോസ് പള്ളി പെരുന്നാളിന് കൊടിയേറി


ചങ്ങരംകുളം: മലബാർ സ്വതന്ത്ര സുറിയാനി സഭ കൊരട്ടിക്കര മാർ കൂറിലോസ് പള്ളി പെരുന്നാളിന് വികാരി ഫാ.മൈക്കിൾ ഗീവർഗീസ് കൊടിയേറ്റം നടത്തി.ഒക്ടോബർ 14 , 15 വെള്ളി , ശനി  ദിവസങ്ങളിലാണ് പെരുന്നാൾ ആഘോഷം.വെള്ളിയാഴ്ച വൈകീട്ട് കൊരട്ടിക്കര  പ്രിയദർശിനി മാർ ബഹനാം സഹദാ കുരിശ് പള്ളിയിൽ നിന്ന് വിളംബര ഘോഷയാത്ര ആരംഭിച്ച് കോടത്തുകുണ്ട് മാർ ഗീവർഗ്ഗീസ് സഹദാ കുരിശ് പള്ളിയിലെത്തിയ ശേഷം  പള്ളിയിലെത്തും.6.45 ന് നടക്കുന്ന പെരുന്നാൾ സന്ധ്യാപ്രാർത്ഥനക്ക് സഭാ പരമാദ്ധ്യക്ഷൻ സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിക്കും ആശീർവാദവും നടക്കും.രാത്രി ഒമ്പതിന് പ്രാദേശീക ദേശ പെരുന്നാൾ ആഘോഷം ആരംഭിച്ച് പുലർച്ച പള്ളിയിലെത്തും.ശനിയാഴ്ച രാവിലെ 7.45 ന് പ്രഭാത പ്രാർത്ഥന തുടർന്ന് വിശുദ്ധ മൂന്നിൻമേൽ കുർബ്ബാനക്ക് മെത്രാപ്പോലീത്ത കാർമ്മികനാകും

പകൽ പെരുന്നാൾ ഉച്ചക്ക് ഒന്നിന് ആരംഭിച്ച് 4.30 ന് പള്ളിയിൽ സമാപിക്കും.4.45 ന് പള്ളിക്ക് ചുറ്റും പ്രദക്ഷിണം,നേർച്ചസദ്യയോടെ പെരുന്നാൾ സമാപിക്കും.പെരുന്നാൾ ആഘോഷങ്ങൾക്ക് വികാരി ഫാ. മൈക്കിൾ ഗീവർഗ്ഗീസ് , സെക്രടറി ബിജു തോലത്ത് , ട്രഷറർ അബി ബോവാസ് എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മറ്റി നേതൃത്വം നൽകും.