26 April 2024 Friday

പന്താവൂരിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട മറ്റൊരു കാറിലും ബൈക്കിലും ഇടിച്ച് വീട്ടുമുറ്റത്തേക്ക് പാഞ്ഞ് കയറി കാറിലുണ്ടായിരുന്ന കുടുംബം അത്ഭുതകരമായി പരിക്കേൽകാതെ രക്ഷപ്പെട്ടു

ckmnews

പന്താവൂരിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട മറ്റൊരു കാറിലും ബൈക്കിലും ഇടിച്ച് വീട്ടുമുറ്റത്തേക്ക് പാഞ്ഞ് കയറി


കാറിലുണ്ടായിരുന്ന കുടുംബം അത്ഭുതകരമായി  പരിക്കേൽകാതെ രക്ഷപ്പെട്ടു


ചങ്ങരംകുളം:പന്താവൂരിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട മറ്റൊരു കാറിലും ബൈക്കിലും ഇടിച്ച് വീട്ടുമുറ്റത്തേക്ക് പാഞ്ഞ് കയറി.കാറിലുണ്ടായിരുന്ന കുടുംബം അത്ഭുതകരമായി  പരിക്കേൽകാതെ രക്ഷപ്പെട്ടു.തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ പന്താവൂർ റേഷൻകടക്ക് സമീപം തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് അപകടം.അതിരപ്പിള്ളിയിൽ പോയി  മടങ്ങുകയായിരുന്ന കോട്ടക്കൽ സ്വദേശിയായ കുടുംബം സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിലും തുടർന്ന്  കാറിന് പുറകിലും ഇടിച്ച് വീട്ടുമുറ്റത്തേക്ക് പാഞ്ഞ് കയറിയത്.കാറുകൾ ഭാഗികമായി തകർന്നെങ്കിലും കാറിന്റെ മുൻസീറ്റിലിരുന്ന യുവതിയും കുഞ്ഞുമടക്കം പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.ചങ്ങരംകുളം പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു