26 April 2024 Friday

അപകടമേഖലയായ പാവിട്ടപ്പുറത്ത് സുരക്ഷ ഡിവൈഡർ സ്ഥാപിച്ചു

ckmnews

അപകടമേഖലയായ പാവിട്ടപ്പുറത്ത് സുരക്ഷ ഡിവൈഡർ സ്ഥാപിച്ചു


ചങ്ങരംകുളം:സംസ്ഥാന പാതയിൽ സ്ഥിരം അപകട മേഖലയായ പാവിട്ടപ്പുറം സെന്ററിൽ ചങ്ങരംകുളം പോലീസ് ഡിവൈഡർ സ്ഥാപിച്ചു.അടുത്തിടെയായി  രണ്ടുപേരുടെ മരണത്തിനു ഇടയാക്കിയ അപകടം നടന്ന സാഹചര്യത്തിൽ പാവിട്ടപ്പുറം ഗ്യാലപ്പ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ പരിശ്രമത്തിന്റെ ഫലമായാണ് ചങ്ങരംകുളം മോതിമഹൽ ജ്വല്ലറിയുടെ സഹകരണത്തോടെ ഡിവൈഡർ സ്ഥാപിച്ചത്.ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ ഉൽഘാടനം നിർവ്വഹിച്ച ചടങ്ങിൽ, മോതിമഹൽ ഇബ്രാഹിം കുട്ടി,ഗ്യാലപ്പ് ക്ലബ്ബ് സെക്രട്ടറി സുബൈർ സിന്ദഗി, ട്രഷറർ ആഷിഫ്, സ്പോർട്സ് ഡെവലപ്മെന്റ് മാനേജർ മുനീർ പൊന്നൂസ്, വൈസ് പ്രസിഡന്റ് സൈനുദ്ധീൻ,

പ്രവാസി കമ്മിറ്റി സെക്രട്ടറി നിയാസ് കരുവാട്ട് മറ്റു ക്ലബ്ബ് അംഗങ്ങൾ നാട്ടുകാർ എൻ സി എസ് സി ക്ലബ്ബ് അംഗങ്ങൾ, ഓട്ടോ ഡ്രൈവർമാർ, അസ്സബാഹ് അധ്യാപകർ, എൻ എസ് എസ് വളണ്ടിയർമാർ തുടങ്ങിയവരും പങ്കെടുത്തു