26 April 2024 Friday

എടപ്പാള്‍ ചങ്ങരംകുളം മേഖലയില്‍ ബുധനാഴ്ച ഏഴ് പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ്

ckmnews

എടപ്പാള്‍ ചങ്ങരംകുളം മേഖലയില്‍ ബുധനാഴ്ച ഏഴ് പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ്

എടപ്പാള്‍:എടപ്പാൾ മേഖലയിൽ ബുധനാഴ്ച ഏഴുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.എടപ്പാൾ സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടന്ന ആന്റിജെൻ പരിശോധനയിൽ രണ്ട് അയിലക്കാട് സ്വദേശികളും, ഒരു പൂക്കരത്തറ സ്വദേശിയുമാണ് പോസിറ്റീവായത്.കോലളമ്പ് കോലത്തെ കൊവിഡ് രോഗിയുമായി സമ്പർക്കത്തിലുൾപ്പെട്ട തലമുണ്ട, എടപ്പാൾ അങ്ങാടി പ്രദേശങ്ങളിലുള്ളവരും, എടപ്പാൾ പട്ടാമ്പി റോഡിലെ റെഡിമെയ്ഡ് കടയിലെ ജീവനക്കാരുമായ മൂന്ന്‌ യുവാക്കളും പോസിറ്റീവ് സ്ഥിരീകരിച്ചവരിൽ പെടുന്നു.വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ആന്റിജെൻ പരിശോധനയിൽ മൂതൂർ സ്വദേശിനിയായ 30കാരിക്കും, ചങ്ങരംകുളം പോലീസ്‌ സ്റ്റേഷനിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടന്ന പരിശോധനയിൽ രണ്ട്‌ പോലീസുകാർക്കും രോഗം സ്ഥിരീകരിച്ചു.രോഗം ബാധിച്ചവരും, സമ്പർക്കത്തിലേർപ്പെട്ടവരും പരിഭ്രമിക്കേണ്ട കാര്യമില്ലെന്നും, ആരോഗ്യവകുപ്പ് നിർദ്ദേശങ്ങൾ പാലിച്ചാൽ മതിയെന്നും എടപ്പാൾ, വട്ടംകുളം പഞ്ചായത്തുകളിലെ ആരോഗ്യവിഭാഗം അറിയിച്ചു.