27 April 2024 Saturday

ഹൃദയാഘാതം മൂലം മരിച്ച നിഷാദിന്റെ കുടുംബത്തിന് കൈതാങായി നാട്ടുകാർ

ckmnews

ഹൃദയാഘാതം മൂലം മരിച്ച നിഷാദിന്റെ കുടുംബത്തിന്  കൈതാങായി നാട്ടുകാർ


ചങ്ങരംകുളം:രണ്ട് മാസം മുമ്പ് ഹൃദയാഘാതം മൂലം മരിച്ച മൂക്കുതല ചേലാട്ട് നിഷാദിന്റെ കുടുംബത്തിനെ സഹായ ഹസ്തവുമായി നിട്ടുകാർ രംഗത്ത്.വാടക വീട്ടിൽ കഴിഞ്ഞ് വന്ന കുടുംബത്തിന് സ്വന്തമായി വീടും സ്ഥലവും നിർമിച്ച് നൽകുന്ധതിനാണ് സുമനസുകളുടെ നേതൃത്വത്തിൽ കുടുംബ സഹായ നിധി രൂപീകരിച്ചത്.എം.അജയഘോഷ് ജനറൽ കൺവീനറും കാരയിൽ അപ്പു ചെയർമാൻ,വി.വി.ഗിരീശൻ ട്രഷററുമായ കമ്മിറ്റി മൂക്കുതല ജിഎൽപി സ്ക്കൂളിൽ ചേർന്ന ജനകീയ കൺവെൻഷനിൽ രൂപീകരിച്ചു.ഒരു വീട് എന്ന സ്വപ്നത്തിൻ്റെ ആദ്യപടിയായ സ്ഥലം വാങ്ങുക എന്ന കർത്തവ്യവും തുടർന്ന് വീടും അവർക്ക് യാഥാർത്ഥ്യമാക്കി കൊടുക്കുകയാണ് കുടുംബ സഹായ സമിതി ലക്ഷ്യമിടുന്നത്.കമ്മിറ്റിയുടെ രക്ഷകർത്താക്കളായി ഇ.ടി.മുഹമ്മദ് ബഷീർ എം.പി,പി.നന്ദകുമാർ എം എൽഎ, നന്നംമുക്ക് - ആലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഷെഹീർ, മിസിരിയ സെയ്ഫുദ്ദീൻ,ടി.സത്യൻ, സിദ്ദിഖ് പന്താവൂർ,അഷറഫ് കോക്കൂർ, പ്രസാദ് പടിഞ്ഞാക്കര,സി.എം.യൂസഫ്, ശ്രീധരൻ മാസ്റ്റർ,അഡ്വക്കേറ്റ് രോഹിത്, അടാട്ട് വാസുദേവൻ എന്നിവരെ തിരഞ്ഞെടുത്തു. ചടങ്ങിൽ കുടുംബ സഹായ നിധിയിലേക്കുള്ള ആദ്യ സംഭാവന സുധീർ.കെ.പി, തുടർന്ന് രവി കൂവ്വക്കാട്ട് എന്നിവർ കമ്മിറ്റി ഭാരവാഹികൾക്ക് നൽകി.കൺവൻഷനിൽ വന്നവരിൽ നിരവധി പേർ സഹായ നിധിയിലേക്ക് സംഭാവനകൾ വാഗ്ദാനം ചെയ്തു.പൊതുജനങ്ങളുടെ അകമഴിഞ്ഞ സംഭാവനകൾ ഈ സംരഭത്തിലുണ്ടാകണമെന്ന് കമ്മിറ്റി ഭാരവാഹികളും കൺവെൻഷനിൽ പങ്കെടുത്ത ജനപ്രതിനിധികൾ,രാഷ്ട്രീപാർട്ടി പ്രതിനിധികൾ എന്നിവരും അഭ്യർത്ഥിച്ചു