26 April 2024 Friday

മദ്യ മയക്കുമരുന്ന് ഉപയോഗംതടയണം:ചങ്ങരംകുളം പൗരസമിതി ആക്ഷൻ പ്ലാൻ സമർപ്പിച്ചു

ckmnews


ചങ്ങരംകുളം:സമൂഹത്തിൽ വർദ്ധിച്ചു വരുന്ന 

മദ്യ മയക്കുമരുന്ന് ഉപഭോഗം തടയുന്നതിനു വേണ്ടി സംഘടനകൾക്കും വിദ്യാലയങ്ങൾക്കും ക്ലബ്ബുകൾക്കും മഹല്ലുകൾക്കും വേണ്ടിയുള്ള കർമ്മ പദ്ധതികൾ അടങ്ങിയ ആക്ഷൻ പ്ലാൻ ചങ്ങരംകുളം പൗരസമിതി സമർപ്പിച്ചു. രണ്ടു ഘട്ടങ്ങളിലായി നടപ്പാക്കേണ്ട പദ്ധതികളാണ്‌ ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്‌.

മദ്യവും മറ്റു ലഹരികളും കച്ചവടം ചെയ്ത്‌ വ്യാപിപ്പിക്കുന്നവരെ ജനകീയമായി സംഘടിച്ചു നേരിടാവുന്ന കർമ്മ പദ്ധതികളും,മയക്കുമരുന്നിന്റെ നിരോധനം സർക്കാർ ശക്തമായി നടപ്പാക്കേണ്ട ആവശ്യകതയും ആക്ഷൻ പ്ലാനിലുണ്ട്‌.ആക്ഷൻ പ്ലാൻ സമർപ്പണ സംഗമം റിട്ട ഡെപ്യൂട്ടി കളക്ടർ പി പി എം അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു. കെ അനസ്‌ യൂസഫ്‌ യാസീൻ അധ്യക്ഷത വഹിച്ചു.അടാട്ട്‌ വാസുദേവൻ, ജാഫർ പെരൂമുക്ക്‌, ടി കൃഷ്ണൻ നായർ, കുഞ്ഞിമുഹമ്മദ്‌ പന്താവൂർ, അബ്ബാസലി പള്ളിക്കുന്ന്, മുജീബ്‌ കോക്കൂർ, ടി വി മുഹമ്മദ്‌ അബ്ദുറഹ്മാൻ, സുബൈർ ചങ്ങരംകുളം, സൈനു പള്ളിക്കര, അബ്ദുൽ റഷീദ്‌ പ്രസംഗിച്ചു.