26 April 2024 Friday

കൊടിയേരി അനുസ്മരണം:മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു

ckmnews

കൊടിയേരി അനുസ്മരണം:മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു


ചങ്ങരംകുളം:അന്തരിച്ച പ്രമുഖ സിപിഎം നേതാവ് കൊടിയേരി ബാലകൃഷ്ണൻ  അനുസ്മരണം സംഘടിപ്പിച്ചു.തിങ്കളാഴ്ച വൈകിയിട്ട്  ചങ്ങരംകുളം എകെജി മന്ദിരത്തിൽ നിന്ന് ആരംഭിച്ച മൗനജാഥ ചങ്ങരംകുളം ഹേവേ ജംഗ്ഷനിൽ സമാപിച്ചു.തുടർന്ന്  നടന്ന അനുശോചനയോഗം നന്ദകുമാർ എംഎൽഎ,ഉദ്ഘാടനം ചെയ്തു.മുസ്ലിംലീഗ് ലീഗ്  നേതാവ് സിഎം യൂസഫ്,കോൺഗ്രസ് നേതാവ് സിദ്ധിക്ക് പന്താവൂർ,ബിജെപി നേതാവ് കെകെ സുരേന്ദ്രൻ,കേരള കോൺഗ്രസ് നേതാവ് ഷെക്കീർ ഒതളൂർ,കേരള കോൺഗ്രസ് ബി നേതാവ് അബ്ദു, ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫാ നാസർ,നന്നംമുക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിസിരിയ സൈഫുദ്ധീൻ

,ബ്ളോക്ക് മെമ്പർ  രാംദാസ് മാസ്റ്റർ, ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് പിപി ഖാലിദ്,പി വിജയൻ,എൻ ഉണ്ണി,വികുഞ്ഞുമുഹമ്മദ്,പിപി യൂസഫലി,,അഷറഫ് സഖാഫി,തുടങ്ങിയ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത് അനുസ്മരണ പ്രഭാഷണം നടത്തി.അജയഘോഷ് നന്ദി പറഞ്ഞു