26 April 2024 Friday

ഗാന്ധി സ്മൃതിയും ലഹരി മുക്ത പ്രതിജ്ഞയും സംഘടിപ്പിച്ചു

ckmnews

ഗാന്ധി സ്മൃതിയും ലഹരി മുക്ത പ്രതിജ്ഞയും സംഘടിപ്പിച്ചു


ചങ്ങരംകുളം:ഒതളൂർ ഇന്ദിരാഭവന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാഘോഷം കൊണ്ടാടി.വാർഡ് പ്രസിഡന്റ് ഹക്കീം ഒതളൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സുധീർ സ്വാഗതം പറഞ്ഞു.ബ്ലോക് ജനറൽ സെക്രട്ടറി എം.ടി. ശരീഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.മുതിർന്ന ഗാന്ധിയൻ കുഞ്ഞേട്ടൻ പുഷ്പാർച്ചനക്ക് നേതൃത്വം നൽകി. ലഹരി മുക്ത ഗ്രാമം സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള ലഹരിമുക്ത പ്രതിജ്ഞയോട് കൂടി യോഗം അവസാനിച്ചു

മണി, ഫാരിസ് , എന്നിവർ സംസാരിച്ചു.