27 April 2024 Saturday

കാറിലിടിച്ച് നിയന്ത്രണം വിട്ട കാര്‍ മറ്റൊരു കാറിന് മുകളിലേക്ക് മറിഞ്ഞ് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ckmnews

കാറിലിടിച്ച് നിയന്ത്രണം വിട്ട കാര്‍ മറ്റൊരു കാറിന് മുകളിലേക്ക് മറിഞ്ഞ് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു


ചങ്ങരംകുളം:കാറിലിടിച്ച് നിയന്ത്രണം വിട്ട കാര്‍ മറ്റൊരു കാറിന് മുകളിലേക്ക് മറിഞ്ഞ് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം  ചിയ്യാനൂര്‍ പാടത്ത് മാര്‍സ് തിയ്യറ്ററിന് മുന്‍വശത്തെ സെമിഹംമ്പിന് സമീപത്താണ് ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് അപകടം.കൊല്ലത്ത് നിന്ന് മാണൂരിലെ സ്വകാര്യ കോളേജിലേക്ക് വന്ന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ ആണ് സെമിഹംമ്പിന് പിന്നില്‍ ബ്രേക്കിട്ടതോടെ തൊട്ടു മുന്നില്‍ എറണാംകുളത്ത് നിന്ന് കോഴിക്കോട് പോയിരുന്ന കാറിലിടിച്ച് മലപ്പുറത്ത് നിന്ന് തൃശ്ശൂരിലേക്ക് പോയിരുന്ന കാറിന് മുകളിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്.അപകടത്തില്‍ കാറുകള്‍ ഭാഗികമായി തകര്‍ന്നെങ്കിലും യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.ചങ്ങരംകുളം പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു