26 April 2024 Friday

ലഹരി വിരുദ്ധ ബോധവൽകരണം സംഘടിപ്പിച്ചു

ckmnews

ലഹരി വിരുദ്ധ ബോധവൽകരണം സംഘടിപ്പിച്ചു


എടപ്പാൾ:  കോലത്ത് ഖിദ്മത്തുൽ ഇസ്‌ലാം സഭക്കു കീഴിൽ മഹല്ലിലെ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി ലഹരിവിരുദ്ധ ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു.ചങ്ങരംകുളം സബ് ഇൻസ്പെക്ടർ ഖാലിദ് ബോധവൽകരണം നടത്തി. മഹല്ല് പ്രസിഡഡൻ്റ് സി.വി അബ്ദുൽ അസീസിൻ്റെ അദ്ധ്യക്ഷതയിൽ മഹല്ല് ഖതീബ് സി.വി അബ്ദുൽ ജലീൽ അഹ്സനി ഉദ്ഘാടനം നിർവഹിച്ചു.മഹല്ല് സെക്രട്ടറി കെ.സുലൈമാൻ, ഉമർ സഖാഫി, മുജീബ് സഖാഫി, പി.വി അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.