26 April 2024 Friday

എസ്ടിയു നേതാവ് പിഎം അബൂബക്കറിന്റെ നിര്യാണത്തിൽ മുസ്‌ലിം യൂത്ത്ലീഗ് അനുശോചനം രേഖപ്പെടുത്തി

ckmnews

എസ്ടിയു നേതാവ് പിഎം അബൂബക്കറിന്റെ നിര്യാണത്തിൽ മുസ്‌ലിം യൂത്ത്ലീഗ് അനുശോചനം രേഖപ്പെടുത്തി


ചങ്ങരംകുളം :ആലംകോട് പഞ്ചായത്തിലെ മുസ്‌ലിം ലീഗ് നേതാവും സ്വതന്ത്ര തൊഴിലാളി യൂണിയൻ പൊന്നാനി മണ്ഡലം നേതാവുമായിരുന്ന കക്കിടിക്കൽ പിഎം അബൂബക്കറിന്റെ വേർപാടിൽ മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.മുസ്‌ലിം യൂത്ത് ലീഗ് പൊന്നാനി നിയോജകമണ്ഡലം ട്രഷറർ സികെ അഷ്‌റഫ് അനുശോചന പ്രഭാഷണം നിർവഹിച്ചു.സീതി സാഹിബ് അക്കാദമിയ പാഠശാലയിലാണ് അനുശോചനം നടന്നത്.ഷബീര്‍ മാങ്കുളം അദ്ധ്യക്ഷനായിരുന്നു .ഫവാസ് കിഴിക്കര ഷഫീക് തച്ചുപറമ്പ് ,നൗഷാദ് സിഎച്ച് നഗർ ,ഷമീം കക്കിടിക്കൽ തുടങ്ങിയവർ സംസാരിച്ചു .ജഫീറലി പള്ളിക്കുന്ന് സ്വാഗതവും സഫീർ ചിയാനൂർ നന്ദിയും പറഞ്ഞു .