26 April 2024 Friday

കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂനിയൻ കുടുംബസംഗമം സംഘടിപ്പിച്ചു

ckmnews

കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂനിയൻ കുടുംബസംഗമം സംഘടിപ്പിച്ചു


ചങ്ങരംകുളം:നാം ഒരു കുടുംബം എന്ന എക്കാലത്തും പ്രസക്തമായ മഹത് മുദ്രാവാക്യമാണ് കേരളത്തിലെ പെൻഷൻ കുടുംബത്തെ ഐക്യത്തോടെ മുന്നോട്ട് നയിക്കാൻ സഹായിച്ചതെന്നും കലർപ്പില്ലാതെ ആ സന്ദേശത്തിൽ തന്നെ നില കൊണ്ടാൽ മത്രമേ പെൻഷൻകാർക്ക് ഇനിയും മുന്നോട്ട് പോകാൻ കഴിയൂ എന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂനിയൻ സ്ഥാപക പ്രസിഡണ്ട് പി. ചിത്രൻ നമ്പൂതിരിപ്പാട് പെൻഷൻ സമൂഹത്തെ ഓർമ്മപ്പെടുത്തി.ആലങ്കോട് ചെറളശ്ശേരി ഭവനത്തിൽ സംഘടപ്പിച്ച കെ.എസ്.എസ്.പി.യു. ആലങ്കോട് പഞ്ചായത്ത് കുടുംബ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആലങ്കോട് ലീലാകൃഷ്ണൻ  പി. ചിത്രൻ നമ്പൂതിരിപ്പാടിന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു.പരിപാടിയിൽ സി. ശിവശങ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ആലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.ഷഹീർ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.രാമദാസ്, വാർഡ് മെമ്പർ സുനിത ചെറളശ്ശേരി, വിരമാകൃഷ്ണൻ മാസ്റ്റർ, ബ്ലോക്ക് പ്രസിഡണ്ട് വി. ഇസ്മാഈൽ മാസ്റ്റർ, പി.എം. സതീശൻ, ടി.വി. മുഹമ്മദ് അബ്ദുറഹ്‌മാൻ പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു. ഡോ.പി. ഭാസ്കരൻ, പ്രൊഫ. സി.പി. മുഹമ്മദ്, ഡോ. പി.വി. അബ്ദുല്ല എന്നിവർ ക്ലാസെടുത്തു.വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ പെൻഷൻ കുടുംബാംഗവിദ്യാർത്ഥികളായ അഞ്ന.കെ.ടി. ഗ്രീഷ്മ സതീശൻ, ഭരത് ബി.ചന്ദ്രൻ, ഡോ. ടി.വി. ഖലീലുറഹ്‌മാൻ, ജൽവ നസ്റിൻ.സി.കെ, മാജിത കെ.വി. എന്നിവരെയും ഷൺമുഖൻ വേളയാട്ട് എന്നിവരെ അനുമോദിച്ചു. സംഗമത്തോടനുബന്ധിച്ച് വളയം മെഡിലാബ് രോഗനിർണയ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.പെൻഷൻ കുടുംബാംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു.