26 April 2024 Friday

എസ് വൈ എസ് എടപ്പാൾ സോൺ സ്ട്രൈറ്റ് ലൈൻ ക്യാമ്പിന് പ്രൗണ്ഡമായ തുടക്കം

ckmnews

എസ് വൈ എസ് എടപ്പാൾ സോൺ സ്ട്രൈറ്റ് ലൈൻ ക്യാമ്പിന് പ്രൗണ്ഡമായ തുടക്കം


എടപ്പാൾ : എസ് വൈ എസ് എടപ്പാൾ സോൺ സ്ട്രൈറ്റ് ലൈൻ ക്യാമ്പ് മാണൂർ മനാറുൽ ഹുദയിൽ തുടക്കമായി തവനൂർ. കാലടി .വട്ടംകുളം .എടപ്പാൾ , ആലങ്കോട്,നന്നംമുക്ക് സർക്കിളുകളിലെ തെരഞ്ഞെടുക്കപ്പെട്ട ടീം ഒലിവ് അംഗങ്ങളാണ് ക്യാമ്പ് പ്രതിനിധികൾ . ആത്മ സംസ്കരണം , ആദർശം , ചരിത്രം , ഗുരുമുഖം, ലീഡർഷിപ്പ് , വ്യക്തിത്വ വികസനം, സംഘടനാ വ്യാപനം, എന്നീ സെഷനുകളിൽ പഠനങ്ങൾ നടക്കും. പി പി അബ്ദുൽ ഖാദർ ബാഖവി പതാക ഉയർത്തി സമസ്ത മേഖല പ്രസിഡണ്ട് വി വി അബ്ദുറസാഖ് ഫൈസി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി റഹ് മത്തുല്ല സഖാഫി എളമരം മുഖ്യ പ്രഭാഷണം നടത്തി ഇബ്രാഹീം കരീം ബാഖവി അധ്യക്ഷത വഹിച്ചു. എസ് ഐ കെ തങ്ങൾ മൂതൂർ, സമസ്ത മേഖലാ സെക്രട്ടറി എം ഹൈദർ മുസ്‌ലിയാർ . ജില്ല ഭാരവാഹികളായ അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി, കുഞ്ഞുമുഹമ്മദ് സഖാഫി പറവൂർ,മുനീർ പാഴൂർ,യഅക്കൂബ് പൈലിപ്പുറം, അബ്ദുൽ ജലീൽ ബാഖവി കുറ്റിപ്പുറം,ശിഹാബുദ്ദീൻ സഖാഫി പെരുമുക്ക് , അബ്ദുസ്സലാം ഗുരുക്കൾ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും

രണ്ട് ദിവസത്തെ ക്യാമ്പ് നാളെ സമാപിക്കും