26 April 2024 Friday

ചങ്ങരംകുളത്ത് നമ്പർ തിരുത്തിയ ലോട്ടറി ടിക്കറ്റ് നൽകി സമ്മാനത്തുക തട്ടിയെടുത്തു

ckmnews

ചങ്ങരംകുളത്ത് നമ്പർ തിരുത്തിയ ലോട്ടറി ടിക്കറ്റ് നൽകി സമ്മാനത്തുക തട്ടിയെടുത്തു


ചങ്ങരംകുളം: നമ്പർ തിരുത്തിയ ലോട്ടറി ടിക്കറ്റ് നൽകി സമ്മാനത്തുക തട്ടിയെടുത്തതായി പരാതി.ചങ്ങരംകുളത്ത് ലോട്ടറി വിൽപന നടത്തുന്ന നന്നംമുക്ക് സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്.ബൈക്കിലെത്തിയ സംഘം സമ്മാനാർഹമായ രണ്ട് ടിക്കറ്റുകൾ കാണിച്ച് 1000 രൂപയാണ് തട്ടിയെടുത്തത്.ടിക്കറ്റുമായി ഏജൻസിയിലെത്തി പരിശോധിച്ചപ്പോഴാണ് നമ്പർ തിരുത്തിയ ടിക്കറ്റാണ് നൽകിയതെന്ന് മനസിലിവുന്നത്.മുമ്പും സമാനമായ തട്ടിപ്പുകൾ ചങ്ങരംകുളത്ത് നടന്നതായി ഏജൻസി നടത്തിപ്പുകാർ പാറഞ്ഞു