01 May 2024 Wednesday

എസ് ജെ എം മലപ്പുറം വെസ്റ്റ് ജില്ല വാർഷിക കൗൺസിൽ സമാപിച്ചു

ckmnews

എസ് ജെ എം മലപ്പുറം വെസ്റ്റ് ജില്ല വാർഷിക കൗൺസിൽ സമാപിച്ചു


ചങ്ങരംകുളം : സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ (SJM ) മലപ്പുറം വെസ്റ്റ് ജില്ല വാർഷിക കൗൺസിൽ സമാപിച്ചു. പന്താവൂർ ഇർശാദിൽ സംഘടിപ്പിച്ച കൗൺസിൽ എസ് വൈ എസ് ജില്ലാ ഫിനാൻസ് സെക്രട്ടറി സയ്യിദ് സീതിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സയ്യിദ് കെ പി എച്ച് തങ്ങൾ അധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറി ഉമർ മദനി പുനസംഘടനക്ക് നേതൃത്വം നൽകി.ഹജ്ജ് കമ്മിറ്റി മെമ്പർ കെ എം കാസിം കോയ പൊന്നാനി, കെ സിദ്ദീഖ് മൗലവി ഐലക്കാട്,വാരിയത്ത് മുഹമ്മദലി,മുഹമ്മദലി മുസ്‌ലിയാർ,ഫൈസൽ അഹ്സനി , അലി ഫൈസി പ്രസംഗിച്ചു ,പുതിയ സംഘടന വർഷത്തേക്കുള്ള ഭാരവാഹികളായി സയ്യിദ് കെ പി എച്ച് തങ്ങൾ (പ്രസിഡണ്ട് ) മുഹമ്മദലി മുസ്‌ലിയാർ (ജ : സെക്രട്ടറി) അബ്ദുൽ ജബ്ബാർ ബാഖവി (ട്രഷറർ ) സയ്യിദ് ഹസൻ കോയ തങ്ങൾ ,സി കെ അബ്ദുറഹ്മാൻ മുസ്‌ലിയാർ,ഫൈസൽ അഹ്സനി,കുഞ്ഞുമുഹമ്മദ് മുസ്‌ലിയാർ,ഉമർ മുസ്‌ലിയാർ (വൈ:  പ്രസിഡന്റ്) ടിടി മുഹമ്മദ് മുസ്‌ലിയാർ,ഇബ്രാഹിം സഖാഫി കോട്ടക്കൽ,അബ്ദുൽ ഗഫൂർ സഅദി,അബ്ദുല്ലത്തീഫ് മുസ്‌ലിയാർ,അബ്ദുൽ മജീദ് മുസ്‌ലിയാർ (സെക്രട്ടറിമാർ ) എന്നിവരെ തെരഞ്ഞെടുത്തു