27 April 2024 Saturday

ആലംകോട് ടിസി അബൂബക്കർ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ അടുത്ത മാസം നടക്കും:സുമനസുകളുടെ കനിവ് വേണം

ckmnews

ആലംകോട് ടിസി അബൂബക്കർ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ അടുത്ത മാസം നടക്കും:സുമനസുകളുടെ കനിവ് വേണം


ഇരു വൃക്കകളും തകരാറിലായി ചികിത്സക്ക് സഹായം തേടിയ ആലംകോട് ടിസി അബൂബക്കറിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ അടുത്ത മാസത്തോടെ നടക്കുമെന്ന് ചികിത്സ സമിതി വഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഓട്ടോ തൊഴിലാളിയും നിർദ്ധന കുടുംബാഗവുമായ അബൂബക്കറിന്റെ ചികിത്സക്കായി ഇതിനോടകം15 ലക്ഷത്തോളം രൂപ സമാഹരിക്കാൻ കഴിഞ്ഞെന്നും ഇതിൽ 5 ലക്ഷത്തോളം രൂപ ചികിത്സക്കായി ചിലവ് വന്നുവെന്നു.10 ലക്ഷം രൂപ കൂടി ചികിത്സക്ക് ആവശ്യമാണെന്നും സന്നദ്ധ പ്രവർത്തകരുടെയും സുമനസുകളുടെയും അകമഴിഞ്ഞ സഹായം ഇനിയും ആവശ്യമാണെന്നും ചികിത്സ സമിതി ഭാരവാഹികൾ പറഞ്ഞു.അബൂബക്കർ ചികിത്സ സമിതി ഭാരവാഹികളായ അഷറഫ് കോക്കൂർ,പിപി യൂസഫലി,അടാട്ട് വാസുദേവൻ,ഷാനവാസ് വട്ടത്തൂർ അനസ് കെ,ബഷീർ കക്കിടിക്കൽ,സികെ പ്രകാശൻ,കെഎംഎ ജബ്ബാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു