27 April 2024 Saturday

ചങ്ങരംകുളം സാംസ്‌കാരിക സമിതി ആദം കഥാസമാഹാരം ചർച്ച ചെയ്തു

ckmnews

ചങ്ങരംകുളം സാംസ്‌കാരിക സമിതി ആദം കഥാസമാഹാരം ചർച്ച ചെയ്തു


ചങ്ങരംകുളം സാംസ്‌കാരിക സമിതി ആദം കഥാസമാഹാരം ചർച്ച ചെയ്തു.കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ എസ് ഹരീഷ് രചിച്ച ആദം എന്ന കഥാസമാഹാരം ചർച്ച ചെയ്തു.മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും ജീവചരിത്രമുണ്ടെന്ന് നാല് നായ്ക്കളുടെ ആത്മകഥ രചിച്ചു കൊണ്ട് കഥാകൃത്ത് സമർത്ഥിക്കുന്നു എന്ന് സോമൻ ചെമ്പ്രേത്ത് ആമുഖ പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.പ്രസിഡണ്ട് എം എം ബഷീർ മോഡറേറ്ററായി.ചന്ദ്രിക രാമനുണ്ണി സി എം ബാലാമണി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.എം ഭാസ്കരൻ രചിച്ച ചുഴി എന്ന നോവൽ എം ഉണ്ണികൃഷ്ണൻ പരിചയപ്പെടുത്തി.