27 April 2024 Saturday

നല്ല നാളേക്കായ് ലഹരി ഉൽപ്പന്നങ്ങളോട് NO പറഞ്ഞ് കൊണ്ട് യോദ്ധാവ് പദ്ധതിക്ക് തുടക്കം കുറിച്ചു

ckmnews

നല്ല നാളേക്കായ് ലഹരി ഉൽപ്പന്നങ്ങളോട് NO പറഞ്ഞ് കൊണ്ട് യോദ്ധാവ് പദ്ധതിക്ക് തുടക്കം കുറിച്ചു


ചങ്ങരംകുളം:നല്ല നാളേക്കായ് ലഹരി ഉൽപ്പന്നങ്ങളോട് NO പറയാം എന്ന സന്ദേശവുമായി കേരള പോലീസ് തുടക്കമിട്ട യോദ്ധാവ് പദ്ധതിക്ക് ചങ്ങരംകുളത്ത് തുടക്കമായി.ചങ്ങരംകുളം ജനമൈത്രി പോലീസും ചിയ്യാനൂർ മോഡേൺ ആർട്സ്&സ്പോർട്സ് ക്ലബ്ബും സംയുക്തമായി ചിയ്യാനൂർ എഎൽപി സ്കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ചങ്ങരംകുളം സ്റ്റേഷനിലെ അഡീഷണൽ എസ്ഐ ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്തു.മോഡേൺ പ്രവർത്തകൻ റഹൂഫ് ചിയ്യാനൂർ സ്വാഗതം പറഞ്ഞ പരിപാടിയിൽ ചിയ്യാനൂർ എ.എം.എൽ.പി സ്കൂൾ പ്രിൻസിപ്പിൾ മോഹൻദാസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.സ്പഷ്യൽ ബ്രാഞ്ച് എ.എസ്.ഐ ശ്രീലേഷ് വിഷയാവതരണം നടത്തി.എക്സൈസ് ഓഫീസർ പ്രമോദ്,ചങ്ങരംകുളം വനിത എ.എസ്.ഐ ഉഷ,ജനമൈത്രി ബീറ്റ് ഓഫീസർ രാജേഷ് എന്നിവർ ആശംസ അറിയിച്ചു. പരിപാടിക്ക് മോഡേൺ ക്ലബ്ബ് പ്രസിഡന്റ് രിഹാസ് ചിയ്യാനൂർ നന്ദിയും പറഞ്ഞു. സ്കൂളിലെ പി.ടി.എ അംഗങ്ങളും അധ്യാപകരും പ്രദേശത്തെ യുവാക്കളും,രക്ഷിതാക്കളും വിദ്യാർത്ഥികളും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.