26 April 2024 Friday

റോഡരികിലെ പ്ളാസ്റ്റിക് മാലിന്യങ്ങൾ എടുത്ത് മാറ്റി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ. കണ്ണൂർ ആലക്കോട് സ്വദേശിയാണ് അഭിഷേകിന് പാവവിട്ടപ്പുറത്തു സ്വീകരണം നൽകി

ckmnews

റോഡരികിലെ പ്ളാസ്റ്റിക് മാലിന്യങ്ങൾ എടുത്ത് മാറ്റി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ.


കണ്ണൂർ ആലക്കോട് സ്വദേശിയാണ് അഭിഷേകിന് പാവവിട്ടപ്പുറത്തു സ്വീകരണം നൽകി


വീണ്ടെടുക്കാം ഇന്നേക്കായി നില നിർത്താം'നാളെക്കായി എന്ന മഹത്തായ സന്ദേശം നൽകികൊണ്ട് ശുചിത്വം പ്രകൃതിയിലും വ്യക്തിത്വത്തിലും സ്ഥിരമാക്കാൻ സ്വന്തം പ്രയത്നത്തിലൂടെ കാസർകോട് മുതൽ തിരുവനന്തപുരം വരെ കേരളത്തിന്റെ തെരുവുകളിലൂടെ അഭിഷേക് യാത്ര തുടരുകയാണ്.യാത്രയിലുടനീളം അജൈവ മാലിനിങ്ങളായ പ്ലാസ്റ്റിക് അടക്കമുള്ളവ അർബാനയിൽ ശേഖരിച്ചു അതാത് പ്രദേശങ്ങളിൽ നിക്ഷേപിക്കാൻ ഒരുക്കിയിട്ടുള്ള ഇടങ്ങളിൽ നിക്ഷേപിച്ചു കൊണ്ടാണ് യാത്ര തുടരുന്നത്.പാവിട്ടപ്പുറത്ത് എത്തിയ അഭിഷേകിന് പാവിട്ടപ്പുറം ഓട്ടോ തൊഴിലാളികളും ഗ്യാലപ്പ് ആർട്സ് & സ്പോട്സ് ക്ളബ്ബ് പ്രവർത്തകരും സ്വീകരണം നൽകി.പ്രഭാകരൻ, അപ്പു, ഷെരീഫ്, അലി, മുഹമ്മദലി, നിസാർ, ഫാസിൽ, ജഹ്ഫർ മണി തുടങ്ങിയ ഡ്രൈവേഴ്‌സ് സഹോദരങ്ങളും, ക്ലബ്ബ്‌ സെക്രട്ടറി സുബൈർ സിന്ദഗി മറ്റു അംഗങ്ങളും പങ്കെടുത്തു.