26 April 2024 Friday

തെരുവുനായയെ കൊന്ന് കെട്ടിതൂക്കി

ckmnews

തെരുവുനായയെ കൊന്ന് കെട്ടിതൂക്കി. കോട്ടയം പെരുന്നയിലാണ് സംഭവം. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം ആണ് പട്ടിയെ കയറിൽ കെട്ടിതൂക്കിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനു താഴെ ഇലയും പൂക്കളും വച്ചിരുന്നു. ആരാണ് കൊന്നതെന്ന് വ്യക്തമല്ല.നാട്ടുകാരെത്തി നായയുടെ കഴുത്തിലെ കെട്ടഴിച്ച് മൃതദേഹം മറവു ചെയ്തു. സംഭവത്തിൽ ഇതുവരെ പരാതി ലഭിക്കാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.